Court Verdict | ദളിത് വിദ്യാർഥിയുടെ മുടി മുറിച്ചെന്ന കേസില്‍ പ്രധാനധ്യാപികക്ക് ഉപാധികളോടെ ജാമ്യം; 'കുറ്റം ചെയ്യണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല', അച്ചടക്കം പാലിക്കാനാണ് ചെയ്തതെന്ന് കോടതിയുടെ നിരീക്ഷണം
Jan 24, 2024, 18:20 IST
കാഞ്ഞങ്ങാട്: (KasargodVartha) സ്‌കൂള്‍ അസംബ്ലിയില്‍ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ചെന്ന കേസില്‍ പ്രധാനധ്യാപികയ്ക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം നല്‍കി. കുറ്റം ചെയ്യണമെന്ന ഉദ്ദേശം അധ്യാപികയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അച്ചടക്കം പാലിക്കാനാണ് മുടി മുറിച്ചതെന്നും കോടതി ജാമ്യാപേക്ഷയില്‍ നിരീക്ഷണം നടത്തി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമോറിയല്‍ യു പി സ്‌കൂളില്‍ ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
27ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ അധ്യാപികയോട് കോടതി നിര്‍ദേശിച്ചു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യം നല്‍കണമെന്നുമാണ് ഹൈകോടതി ഉത്തരവ്. പരസ്യമായി മുടി മുറിച്ചത് വിദ്യാർഥിയുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. ഇതിന് പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമം ബാധകമല്ലെന്നും ജുവനൈല്‍ നിയമം ബാധകമാകുന്ന കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കാനാകില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
മുടി മുറി സംഭവം വിവാദമാകുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതോടെ ചിറ്റാരിക്കല്‍ പൊലീസാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപിക കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് തള്ളിയതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Court Verdict, Crime, Student, Court grants bail plea of headteacher who cut hair of Dalit student.
< !- START disable copy paste -->