city-gold-ad-for-blogger

Court Order | 'ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ല'; സബ് കലക്ടറുടെ ഔദ്യാഗിക വാഹനം കോടതി ജപ്തി ചെയതു

കാഞ്ഞങ്ങാട്: (www.kasargodvartha.com) ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സബ് കലക്ടറുടെ ഔദ്യാഗിക വാഹനം കോടതി ജപ്തി ചെയ്തു. ഹൊസ്ദുര്‍ഗ് സബ്‌കോടതി ജഡ്ജ് ആന്റണിയാണ് വാഹനം ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.
                             
Court Order | 'ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ല'; സബ് കലക്ടറുടെ ഔദ്യാഗിക വാഹനം കോടതി ജപ്തി ചെയതു

2004-ലാണ് ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുത്തത്. നഷ്ടപരിഹാര തുക മുഴുവനായും ലഭിക്കാത്തതിനെ തുടര്‍ന്ന് പള്ളിക്കരയിലെ സോമനാഥനും കുടുംബവും കോടതിയെ സമീപിക്കുകയായിരുന്നു. 2019ല്‍ കേരള ഹൈകോടതി നഷ്ട പരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാകാത്തതിനെ തുടര്‍ന്ന് സ്വാമിനാഥന്‍ ഹൊസ്ദുര്‍ഗ് സബ്‌കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് സബ് കലക്ടറുടെ കാര്‍ ജപ്തി ചെയ്ത് പണം വസൂലാക്കാന്‍ ഉത്തരവിട്ടത്.
           
Court Order | 'ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ല'; സബ് കലക്ടറുടെ ഔദ്യാഗിക വാഹനം കോടതി ജപ്തി ചെയതു

ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച സബ്കലക്ടറുടെ കെഎല്‍ 14 എക്‌സ് 5261 വാഹനം പൊലീസ് സംരക്ഷണയോടെ കോടതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നഷ്ടപരിഹാര തുക അധികമാണെന്ന് കാണിച്ച് ബിആര്‍ഡിസി ഹൈകോടതിയില്‍ അപീല്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബിആര്‍ഡിസി ആണ് നഷ്ടപരിഹാരം നല്‍കേണ്ടതെങ്കിലും അത് നടപ്പിലാക്കേണ്ട റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സബ് കലക്ടറരുടെ വാഹനം ജപ്തി ചെയ്തത്.

Keywords: Court confiscated official vehicle of sub-collector, Kerala, Kanhangad, CourtOrder, Bekal, news, Top-Headlines, Hosdurg.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia