കൂടത്തായി കൊലപാതക കേസ്: പ്രതി ജോളിക്ക് ജാമ്യം
കോഴിക്കോട്: (www.kasargodvartha.com 15.10.2020) അന്വേഷണ ഉദ്യോഗസ്ഥന്‍ കെ വി സൈമണിന് തിരിച്ചടിയായി കൂടത്തായി കൂട്ടകൊലപാതക കേസില്‍ ജോളിയമ്മക്ക് ജാമ്യം. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. ഹൈകോടതിയാണ് ജാമ്യംഅനുവദിച്ചത്. മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.
പ്രതികളുടെ കുറ്റസമ്മത മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത് എന്ന് ഡിജിപിക്ക് ഹൈകോടതിയുടെ നിര്‍ദ്ദേശം. അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നു എന്നും അത് കേരളത്തില്‍ അനുവദിക്കുകയില്ല എന്നും ഹൈക്കോടതിയുടെ വാക്കാല്‍ നിര്‍ദേശം. ജസ്റ്റിസ് പി കുഞ്ഞിക്കണ്ണനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത് ജോളിക്കുവേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരായി.
കൂടത്തായി പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പര പുറത്തു വന്നത്.
2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ്തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയുമാണ് കൊന്നത്.
Keywords: News, Kerala, State, Kozhikode, Top-Headlines, Bail, Accused, High Court, Police, Case, Crime, Death, Court allowed bail to Jolly