ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങളില്‍ മുറിവുകള്‍; സമീപത്തുനിന്നും ചുറ്റിക, കത്തി, ഹാക്സോ ബ്ലേഡ് എന്നിവ കണ്ടെടുത്തു; മനോദൗര്‍ബല്യം നേരിടുന്ന മകന്‍ പോലീസ് കസ്റ്റഡിയില്‍
Oct 22, 2019, 11:45 IST
കൊച്ചി: (www.kvartha.com 22.10.2019) ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് മനോദൗര്‍ബല്യം നേരിടുന്ന മകന്‍ പോലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയാണു സംഭവം. ദമ്പതികളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എളമക്കര സുഭാഷ് നഗര്‍ അഞ്ചനപ്പള്ളി ലെയിന്‍ അഴീക്കല്‍ കടവ് വീട്ടില്‍ റിട്ട. പോര്‍ട് ട്രസ്റ്റ് ജീവനക്കാരന്‍ ഷംസു (61), ഭാര്യ സരസ്വതി (57) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ സനലിനെ (30) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികളുടെ മൃതശരീരങ്ങളില്‍ മുറിവുകളുണ്ട്. മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്നു ചുറ്റിക, കത്തി, ഹാക്സോ ബ്ലേഡ് എന്നിവയും കണ്ടെടുത്തു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് തൃക്കാക്കര എസിപി വി കെ രാജു പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തില്‍ വര്‍ഷങ്ങളായി സനല്‍ ചികിത്സ തേടി വന്നിരുന്നു എന്നു പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ അക്രമ സ്വഭാവം കാണിക്കാറില്ലെന്നു സമീപവാസികള്‍ പറഞ്ഞു. സമീപത്തു താമസിക്കുന്ന ബന്ധു കഴിഞ്ഞദിവസം ഷംസുവിന്റെ വീട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് അകത്തുണ്ടായിരുന്ന സനലിനോട് അച്ഛനും അമ്മയും എവിടെയെന്നു ജനല്‍ വഴി ചോദിച്ചപ്പോള്‍ മുകളിലെ നിലയില്‍ ഉണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ഏറെനേരമായിട്ടും ഷംസുവിനെയും സരസ്വതിയെയും താഴേക്കു കാണാത്തതില്‍ സംശയം തോന്നിയ ബന്ധു സമീപവാസികളെയും പോലീസിനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് എളമക്കര പോലീസ് എത്തി വാതില്‍ തുറന്നു പരിശോധിച്ചപ്പോഴാണു മുകള്‍ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സനലിനു നല്‍കാനുള്ള മരുന്നു സരസ്വതിയുടെ കയ്യില്‍ ഉണ്ടായിരുന്നു. സനലിനെ തിങ്കളാഴ്ച രാത്രി മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Couple found dead at home in Kochi, Dead body, Murder, arrest, Police, Top-Headlines, Kerala, news.