Mahin Haji | കാസർകോട്ട് മുസ്ലിം ലീഗ് വമ്പൻ പദ്ധതിക്ക് തയ്യാറെടുക്കുന്നു; നഗര ഹൃദയത്തിൽ 13 കോടി രൂപ ചിലവിൽ ആസ്ഥാന മന്ദിരം നിർമിക്കുന്നു; കണ്ണായ ഭാഗത്ത് 34 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി; ധനസമാഹരണം ആവേശത്തോടെ പ്രവർത്തകരും നേതാക്കളും ഏറ്റെടുത്തതായി ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി കാസർകോട് വാർത്തയോട്
Nov 23, 2023, 14:45 IST
കാസർകോട്: (KasargodVartha) മുസ്ലിം ലീഗ് കാസർകോട് ജില്ലയിൽ വമ്പൻ പദ്ധതിക്ക് തയ്യാറെടുക്കുന്നു. ആസ്ഥാന മന്ദിരത്തിന് നഗര ഹൃദയത്തിൽ 34 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയതായും ഇവിടെ നാല് നിലകളിലുള്ള എല്ലാ സൗകര്യങ്ങളോടെയും കൂടിയുള്ള ആധുനിക ഓഫീസ് നിർമിക്കുമെന്നും ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി കാസർകോട് വാർത്തയോട് പറഞ്ഞു. 13 കോടി രൂപയാണ് ആസ്ഥാന മന്ദിരത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഇത് 14 കോടി വരെയെത്താനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനസമാഹരണം പ്രവർത്തകരും നേതാക്കളും ആവേശത്തോടെ ഏറ്റെടുത്ത് കഴിഞ്ഞതായും മാഹിൻ ഹാജി പറഞ്ഞു.
കാസർകോട് നഗരത്തിൽ സിറ്റി ടവർ ഹോടെലിന് തൊട്ട് താഴെയാണ് ആസ്ഥാന മന്ദിരം നിർമിക്കുന്നതിനുള്ള സ്ഥലം കണ്ട് വെച്ചിരിക്കുന്നത്. സ്ഥലത്തിന്റെ കച്ചവടം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. സ്ഥലത്തിനും കെട്ടിട നിർമാണത്തിനുമായി ഓൺലൈൻ മുഖേന പ്രവർത്തകരിൽ നിന്നും മറ്റുമായി നല്ലൊരു തുക സ്വാരൂപിക്കാനാണ് പാർടി ഉദ്ദേശിക്കുന്നത്. ഗൾഫിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമടക്കം കെഎംസിസി വഴിയും മറ്റും സഹായം പ്രതീക്ഷിക്കുന്നുണ്ട്.
ആസ്ഥാന മന്ദിര നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലങ്ങളിലും കൺവെൻഷനുകളും കൗൺസിൽ യോഗങ്ങളും വിളിച്ചുചേർത്തിട്ടുണ്ട്. പഞ്ചായത്, മുൻസിപൽ തലങ്ങളിലും കൗൺസിൽ യോഗങ്ങൾ ചേരും. അതിന് ശേഷം വാർഡ് തലങ്ങളിലും കൺവെൻഷനുകൾ നടത്തും. മുഴുവൻ പ്രവർത്തകരെയും ധനസമാഹരണ പ്രവർത്തങ്ങളിൽ സജീവമാക്കുമെന്നും എല്ലാവരെയും ഇതിൽ പങ്കാളികളാക്കുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
നാല് നിലയുള്ളതായിരിക്കും പുതിയ ആസ്ഥാന മന്ദിരം. എല്ലാ പോഷക സംഘടനകൾക്കും ഓഫീസ് പ്രവർത്തനങ്ങൾക്കായി ഓരോ കാബിനുകളും ഭാരവാഹികൾക്കുള്ള മുറികളും യോഗം ചേരാനുള്ള ഹോളും നേതാക്കൾക്ക് വിശ്രമിക്കാനുള്ള മുറികളും ഉണ്ടാവും. മികച്ച വാഹന പാർകിംഗ് സൗകര്യവും ഉണ്ടായിരിക്കും. ആദ്യകാലത്ത് മുസ്ലിം ലീഗിനായിരുന്നു നാല് സെന്റ് സ്ഥലത്ത്, നഗര ഹൃദയത്തിൽ ഏറ്റവും വലിയ ആസ്ഥാന മന്ദിരം ഉണ്ടായിരുന്നത്. ഇപ്പോൾ കോൺഗ്രസ്, സിപിഎം, ബിജെപി തുടങ്ങിയ പാർടികൾ പുതിയ ആസ്ഥാന മന്ദിരങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതിനെയെല്ലാം വെല്ലുന്ന രീതിയിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസ് കെട്ടിടമാണ് ലീഗ് പണിയുകയെന്നും മാഹിൻ ഹാജി കൂട്ടിച്ചേർത്തു.
ജില്ലാ ആസ്ഥാനമായത് കൊണ്ട് സംസ്ഥാന കമിറ്റിയിൽ നിന്ന് സഹായം ഉണ്ടാകില്ലെന്നും ജില്ലാ കമിറ്റിക്കായിരിക്കും പൂർണ ചുമതലയെന്നും മാഹിൻ ഹാജി വ്യക്തമാക്കി. ഡെൽഹിയിൽ മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം നിർമിക്കുന്നതിനായി ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ തുക സമാഹരിച്ച് നൽകാൻ കഴിഞ്ഞുവെന്നതും ജില്ലാ കമിറ്റിയുടെ അഭിമാനാർഹമായ നേട്ടമാണ്.
Keywords: News, Kerala, Kasaragod, Nileswara, Muslim League, Kallatra Mahin Haji, Cost of Muslim League headquarters building is 13 crores: Kallatra Mahin Haji.
< !- START disable copy paste -->