Protest | ക്രമം തെറ്റിച്ച് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് കലക്‌ട്രേറ്റില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ കുത്തിയിരിപ്പ് പ്രതിഷേധം
Apr 3, 2024, 12:33 IST
കാസര്‍കോട്: (KasargodVartha) ക്രമം തെറ്റിച്ച് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് അവസരം നല്‍കിയെന്ന് ആരോപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കലക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിശ്വാസിയായ താന്‍ പത്രികാ സമര്‍പണത്തിന് സമയം കുറിച്ചാണ് വന്നതെന്നും
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Controversy, Kasargod News, Nomination Papers, Token Submit, MP Rajmohan Unnithan, Protest, Collectorate Office, Controversy over Kasargod nomination papers token submit; MP Rajmohan Unnithan protesting at Collectorate office.
ഇത് ഇടത് പക്ഷത്തിന് വേണ്ടി വരണാധികാരി അട്ടിമറിച്ചുവെന്നുമാണ് ആക്ഷേപം.
നാമ നിര്‍ദേശ പത്രിക സമര്‍പിക്കുന്ന ബുധനാഴ്ച (03.04.2024) രാവിലെ മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നേരെ കലക്‌ട്രേറ്റില്‍ ഒമ്പത് മണി മുതല്‍ 10 മണിവരെ ടോകണ്‍ കൗണ്ടറിന് മുന്‍പില്‍ പത്രിക സമര്‍പണത്തിന്റെ മുന്‍ഗണന ടോകണായി ക്യു നില്‍ക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 9.30ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എത്തി എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി നേരത്തേ ടോകണ്‍ നല്‍കിയെന്നും നിങ്ങള്‍ക്ക് രണ്ടാമത്തെ ടോകണ്‍ നല്‍കാമെന്നും പറഞ്ഞതായും ഉണ്ണിത്താന്‍ ആരോപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഭരണ പാര്‍ടിക്ക് വേണ്ടി പക്ഷപാതപരമായി പെരുമാറിയത്തില്‍ പ്രതിഷേധിച്ചാണ് കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്നിനും, മഞ്ചേശ്വരം എം എല്‍ എ, എ കെ എം അശ്റഫിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം കലക്ടറുടെ ചേമ്പറിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
അവസാനം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ മുമ്പാകെയും യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, റെവന്യു റികവറി ഡെപ്യൂടി കലക്ടര്‍ പി ഷാജു മുമ്പാകെയും രാവിലെ 11 മണിക്ക് ഒരേ സമയം പത്രിക സമര്‍പിച്ചു. നിശ്ചയിച്ച സമയത്ത് തന്നെയാണ് പത്രിക സമര്‍പിക്കാന്‍ കഴിഞ്ഞതെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Controversy, Kasargod News, Nomination Papers, Token Submit, MP Rajmohan Unnithan, Protest, Collectorate Office, Controversy over Kasargod nomination papers token submit; MP Rajmohan Unnithan protesting at Collectorate office.