city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ നിര്‍­മ്മി­ക്കു­ന്ന പുതി­യ കെ­ട്ടി­ട­ത്തി­ന്റെ ത­റ­ക്കല്ലി­ടല്‍ പ­രി­പാ­ടി­ക്ക് ര­ണ്ട് ത­ര­ത്തി­ലു­ള്ള ക്ഷ­ണ­ക്ക­ത്തു­കള്‍; നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ അപമാനിച്ച­തില്‍ യു­ഡി­എ­ഫിന് പ്ര­തി­ഷേ­ധം

കാസര്‍കോട്: (www.kasargodvartha.com 19/01/2017) കാസര്‍­കോ­ട് ന­ഗ­രസ­ഭാ പ­രി­ധി­യില്‍ പ്ര­വര്‍­ത്തി­ക്കുന്ന ജനറല്‍ ആശുപത്രി­യ്­ക്കു വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍­മാന്മാരെ അപമാ­നി­ക്കു­ക­യും അവ­ഗ­ണി­ക്കു­ക­യും ചെ­യ്­ത­തായി യു.ഡി.എ­ഫ് കേ­ന്ദ്ര­ങ്ങള്‍ ആ­രോ­പി­ച്ചു. ആശുപത്രി മനേജിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ നഗരസഭാ ചെയര്‍പേഴ്‌സണോട് ആലോചിക്കാതെയാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. ഒരേ പരിപാടിക്ക് രണ്ട് തരത്തിലുള്ള ക്ഷണക്കത്തുകള്‍ തയ്യാറാക്കിയത് വിരോധാഭാസ­മാ­ണെന്നും യു­ഡി­എഫ് കാസര്‍കോട് മണ്ഡലം ക­മ്മിറ്റി പ്രതിഷേധ യോ­ഗം അ­ഭി­പ്രാ­യ­പ്പെ­ട്ടു.

ഒരു കത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍­മാന്മാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടാമത്തെ കത്തില്‍ ആ പേരുകള്‍ ഒഴിവാക്കി. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍­മാന്മാരടക്കം എല്ലാ ജനപ്രതിനിധികള്‍ക്കും എത്തിക്കുകയും ഫോണിലൂടെ ക്ഷണിക്കുകയും ചെയ്‌തെങ്കിലും രണ്ടാമത്തെ ക്ഷണക്കത്ത് നല്‍കുകയോ വിവരം അറിയിക്കുകയോ ചെയ്തില്ല. ഇത് മൂലം ചടങ്ങിനെത്തിയ ജനപ്രതിനിധികള്‍ അപമാനിക്കപ്പെ­ട്ടു.

മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടേയും എം.പി.യുടേയും ഫോട്ടോകള്‍ ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടും സ്ഥലം എം.എല്‍.എയെ ഒഴിവാക്കിയത് കടുത്ത വീഴ്ചയും അനാസ്ഥയുമാണെന്ന് യോഗം കുറ്റപ്പെടുത്തി. യോഗം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എല്‍.എ. മഹ് മൂദ് ഹാ­ജി അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. കണ്‍വീനര്‍ കരുണ്‍ താപ്പ സ്വാഗതവും പറഞ്ഞു. എ.എം കടവത്ത്, ആര്‍. ഗംഗാധരന്‍, കെ. ഖാലിദ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എം.അബൂ­ബക്കര്‍ കുംബഡാജെ, ജി. നാരായണന്‍, അനന്ദ കെ. മവ്വാര്‍, എം. പുരു­ഷോത്തമന്‍ നാ­യര്‍, എം.രാജീവന്‍ നമ്പ്യാര്‍, ഹാ­രിസ് ചൂരി, ഉബൈ­ദുല്ല കടവത്ത്, എം. രാധാകൃഷ്ണന്‍, സി.എച്ച്. മു­ഹമ്മദ് കുഞ്ഞി ചായിന്റടി, രജ്ഞിത്ത് കാറഡുക്ക, വി.എം.മുനീര്‍, ഹനീഫ് ചേരങ്കൈ എന്നിവര്‍ പ്രസംഗിച്ചു.
ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ നിര്‍­മ്മി­ക്കു­ന്ന പുതി­യ കെ­ട്ടി­ട­ത്തി­ന്റെ ത­റ­ക്കല്ലി­ടല്‍ പ­രി­പാ­ടി­ക്ക് ര­ണ്ട് ത­ര­ത്തി­ലു­ള്ള ക്ഷ­ണ­ക്ക­ത്തു­കള്‍; നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ അപമാനിച്ച­തില്‍ യു­ഡി­എ­ഫിന് പ്ര­തി­ഷേ­ധം



Keywords:  Kasaragod, Kerala, UDF, Committee, Protest, General Hospital, Controversy over General Hospital building foundation stone laying ceremony.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia