city-gold-ad-for-blogger
Aster MIMS 10/10/2023

കയ്യൂര്‍ ഗവ. ഐടിഐയില്‍ ആയുധപൂജ നടത്തിയത് വിവാദത്തില്‍; ഐടിഐയില്‍ സംഘ്പരിവാര്‍ അജണ്ടകളാണ് നടപ്പിലാക്കുന്നതെന്ന് വിമര്‍ശനം

ചെറുവത്തൂര്‍: (www.kasargodvartha.com 20.10.2018) സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐടിഐയില്‍ ആയുധപൂജ നടത്തിയത് വിവാദമാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ലാബിലേക്ക് പുതുതായെത്തിയ പഠനോപകരണങ്ങള്‍ക്ക് ഹൈന്ദവാചാരപ്രകാരമുള്ള പൂജാകര്‍മ്മങ്ങള്‍ നടത്തിയത്. സ്ഥാപനത്തിലെ തന്നെ രണ്ട് അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പൂജ കര്‍മ്മങ്ങള്‍  നടന്നത്.
കയ്യൂര്‍ ഗവ. ഐടിഐയില്‍ ആയുധപൂജ നടത്തിയത് വിവാദത്തില്‍; ഐടിഐയില്‍ സംഘ്പരിവാര്‍ അജണ്ടകളാണ് നടപ്പിലാക്കുന്നതെന്ന് വിമര്‍ശനം

സംഭവം വിവാദമായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. വിജയദശമിയോടനുബന്ധിച്ച ദിവസങ്ങളായതിനാല്‍ അതിനോട് ചേര്‍ത്ത് വെച്ച് തടിയൂരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം പ്രതികരണങ്ങളുമായി വന്നത് അധികൃതരെ വെട്ടിലാക്കിയിട്ടുണ്ട്. കാലങ്ങളായി ഇവിടെ എത്തുന്ന ടൂള്‍സുകളും മെഷീനുകളും ശത്രുദോഷമേല്‍ക്കാതിരിക്കാന്‍ പൂജക്ക് വെച്ച ശേഷമാണ് ഉപയോഗിക്കാന്‍ തുടങ്ങുന്നതെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അതേ സമയം എസ്എഫ്ഐക്ക് മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഐടിഐയില്‍ സംഘ്പരിവാര്‍ അജണ്ടകളാണ് നടപ്പിലാക്കുന്നതെന്ന് സമൂഹമാധ്യമത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പ്രതികരിക്കാന്‍ എസ്എഫ്ഐ അടക്കമുള്ള പുരോഗമന പ്രസ്ഥാനക്കാര്‍ക്ക് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്. ചീമേനി തുറന്ന ജയിലില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഗോപൂജ വിവാദത്തില്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. സമാനസ്വഭാവമുള്ള പൂജാ കര്‍മങ്ങള്‍ നടത്തിയ ഐടിഐ അധികൃതര്‍ക്കെതിരെയും നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇക്കാര്യമുന്നയിച്ച് വിദ്യാഭ്യാസ വകുപ്പിനും അധികൃതര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Cheruvathur, Kayyur, ITI, Kasaragod, News, Top-Headlines, Kayyur Govt. ITI, Controversy over Ayudha Pooja of Kayyur Govt. ITI

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL