city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drama Controversy | വിവാദമായി ഹരിത കർമ സേനയുടെ നാടകം; ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതായി ആരോപണം; വനിതാ ലീഗ് പരാതി നൽകി

ഉദുമ: (KasargodVartha) ഉദുമ പഞ്ചായത് ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ചിത്രീകരിച്ച നാടകം വിവാദമായി. നാടകത്തിൽ മുസ്ലിം വീട്ടുകാരെ മോശമായി ചിത്രീകരിക്കുന്നതായി ആരോപിച്ച് പഞ്ചായത് വനിതാ ലീഗ് കമിറ്റി ഉദുമ ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് പി ലക്ഷ്മിക്ക് പരാതി നൽകി. വീടുകളിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സമയത്ത് മുസ്ലിം വീട്ടുകാർ ഹരിത കർമ സേനയോട് സഹകരിക്കാത്തവരായും, പ്ലാസ്റ്റിക് ദുരുപയോഗം ചെയ്യുന്നവരായും നാടകത്തിൽ മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ച ഹരിത കർമ സേന വോളന്റീയർ പറയുന്നുവെന്ന് വനിതാ ലീഗ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

Drama Controversy | വിവാദമായി ഹരിത കർമ സേനയുടെ നാടകം; ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതായി ആരോപണം; വനിതാ ലീഗ് പരാതി നൽകി

ഇത് സമൂഹത്തിൽ മുസ്ലിംകളെ മോശമായി കാണാനുള്ള സന്ദേശം നൽകുമെന്ന് പരാതിയിൽ പറയുന്നു. നാടകം പിൻവലിക്കാത്ത പക്ഷം വൻ പ്രക്ഷോഭവുമായി വനിതാ ലീഗ് മുമ്പോട്ട് വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പഞ്ചായത് സെക്രടറിക്കും പരാതി നൽകിയിട്ടുണ്ട്.

നഫ്സിയ കാഹു, ഖൈറുന്നീസ മാങ്ങാട്, ഹാജറ അസീസ്, ജമീല ഖലീൽ, സൈനബ് അബൂബകർ, യാസ്മിൻ റശീദ്, നഫീസ പാക്യാര, റൈഹാന, നസീറ, സുഹ്റ കോട്ടിക്കുളം, ശഹീദ, ഫസീല, ഫൗസിയ, ഫാത്വിമ, ഖമറുന്നീസ എന്നിവരാണ് നിവേദനം നൽകിയത്. ഉദുമ പഞ്ചായത് മുസ്ലിം ലീഗ് ഭാരവാഹികളായ കെബിഎം ശരീഫ്, എംഎച് മുഹമ്മദ് കുഞ്ഞി, ബശീർ പാക്യാര, ഹാരിസ് അങ്കക്കളരി എന്നിവർ കൂടെയുണ്ടായിരുന്നു.

അതേസമയം മറ്റ് ചില സമുദായങ്ങളെയും ഉദുമ പഞ്ചായത് നാടകത്തിലൂടെ അപമാനിച്ചതായും ആരോപണമുണ്ട്. ഇതിനെതിരെ അതിശക്തമായി പ്രതികരിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ശബ്ദ് സന്ദേശങ്ങൾ വാട്സ് ആപിൽ പ്രചരിക്കുന്നുണ്ട്.  

Drama Controversy | വിവാദമായി ഹരിത കർമ സേനയുടെ നാടകം; ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതായി ആരോപണം; വനിതാ ലീഗ് പരാതി നൽകി

Keywords: News, Kerala, Uduma, Haritha Karma Sena, Drama, Malayalam News, Complaint, Women's League, Controversial Haritha Karma Sena drama: Women's league filed complaint.  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia