കൂലി നല്‍കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ വടിവാളുമായി കരാറുകാരന്റെ പരാക്രമം; പ്രസിഡന്റിന് മര്‍ദ്ദനം, കാറില്‍ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ തുടങ്ങി
തൃശ്ശൂര്‍: (www.kasargodvartha.com 08.11.2020) കൂലി നല്‍കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ വടിവാളുമായി കരാറുകാരന്റെ പരാക്രമം. കരാര്‍ ജോലികളുടെ പണം നല്‍കാത്തതിന് വടിവാള്‍ വീശി ഭീകാന്തരീക്ഷം സൃഷ്ടിക്കുകയും പഞ്ചായത്ത് പ്രസിഡന്റിനെ ഓഫീസില്‍ കയറി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് ചിറയ്ക്കല്‍ സ്വദേശി ജിതേഷിനായി പോലീസ് തെരച്ചില്‍ തുടങ്ങി. ജിതേഷ് ഇപ്പോള്‍ ഒളിവിലാണ്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് പാഞ്ഞു വന്ന ജിതേഷ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദിനെ മുറിയില്‍ കയറി മര്‍ദ്ദിച്ചശേഷം കാറില്‍ രക്ഷപ്പെട്ടു. പരിക്കേറ്റ പഞ്ചാത്ത് പ്രസിഡന്റിനെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
പ്രളയ ഒരുക്കങ്ങളുടെ മുന്നോടിയായി പുഴയോരങ്ങളിലെ മരക്കൊന്പുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യുന്ന കരാര്‍ എടുത്തത് ജിതേഷ് ആയിരുന്നു. ഇതിന്റെ പണം ഭാഗികമായി നല്‍കിക്കഴിഞ്ഞു. എഞ്ചിനീയര്‍ വിലയിരുത്തിയ ശേഷമേ ബാക്കി പണം നല്‍കാനാവൂ. ഇതിനുള്ള കാലതാമസമാണ് ജിതേഷിനെ ചെടിപ്പിച്ചത്.







