ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം കാസര്‍കോട്ട് അരമന ആശുപത്രിയിൽ തുടങ്ങുന്നു
Dec 19, 2020, 17:16 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2020) കാസര്‍കോട്ടുകാരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കേരളത്തിലെ എറ്റവും വലിയ ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം ജനുവരി മുതല്‍ അരമന ആശുപത്രിയില്‍ ലഭ്യമാക്കുമെന്ന് ഇരു ആശുപത്രികളുടെയും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് കാലത്ത് മംഗലാപുരത്തേക്ക് രോഗികളെ പ്രവേശിപ്പിക്കാത്ത സാഹചര്യം വന്നപ്പോള്‍ ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാനോട് കാസര്‍കോട്ടുകാരായ ചിലര്‍ ആസ്റ്റര്‍ മിംസ് പോലുള്ള ഒരു ആശുപത്രിയുടെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. വളരെ പെട്ടന്ന് വിപുലമായ ഒരു ആശുപത്രി നിര്‍മ്മിക്കുവാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയ ആസ്റ്റര്‍ ഗ്രുപ് മാനേജ്‌മെന്റ് അരമന ആശുപത്രിയുമായി സഹകരിച്ച് എമര്‍ജന്‍സി വിഭാഗം ആരംഭിക്കാന്‍ ധാരണയിലെത്തുകയായിരുന്നു.
കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം ഡയറക്ടറായ ഡോക്ടര്‍ വേണുഗോപാല്‍ പി പി ആണ് എമര്‍ജന്‍സി മെഡിസിന് നേതൃത്വം വഹിക്കുന്നത്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരും ബി എല്‍ എസ് ട്രെയിനിംഗ് കഴിഞ്ഞ നേഴ്‌സുമാരുമായിരിക്കും എമര്‍ജന്‍സി വിഭാഗത്തില്‍ ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ ഏത് അടിയന്തിര സാഹചര്യത്തിലും എത്തിപ്പെടുന്ന കാസര്‍കോട്ടുകാരായ രോഗികളുടെ ചികിത്സ ഉറപ്പുവരുത്തി ആരോഗ്യ രംഗത്ത് നൂതനമായ ചികിത്സാ പദ്ധതികള്‍ കൊണ്ടുവന്ന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റര്‍ മിംസ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്യ്തതെന്ന് ആസ്റ്റര്‍ കണ്ണൂര്‍ കോഴിക്കോട് ആശുപത്രികളുടെ സി ഇ ഒ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനും ഇക്കാര്യങ്ങളിൽ സഹായിക്കുന്നതിനായി ഇൻഷുറൻസ് കൗണ്ടറും അരമനയിൽ ആരംഭിക്കുമെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
ഇതോെടെ ആസ്റ്റർ
മിംസിലെ വിദഗ്ദരായ ഡോക്ടര്‍മാരുടെ വിവിധ സേവനങ്ങള്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക്

കാസർകോട്ട് തന്നെ ലഭ്യമാകും. കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളുലെ സൂപര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ ബുക് ചെയ്യുവാനുള്ള ബുകിംഗ് കൗണ്ടറും അരമനയില്‍ തുറക്കും.
വിദഗ്ദ ഡോക്ടര്‍മാരുമായി വീഡിയോ കണ്‍സള്‍ടേഷനുള്ള സൗകര്യം, സൂപര്‍സ്‌പെഷാലിറ്റി വിഭാഗങ്ങള്‍ കാര്‍ഡിയോ തൊറാപിക്ക് സര്‍ജറി, ന്യൂറോളജി, ന്യൂറോസര്‍ജറി, ഗ്യാസ്‌ട്രോ, ഗ്യാസ്‌ട്രോ സര്‍ജറി, ഓര്‍തോ, ഓര്‍തോ സ്‌പൈന്‍ സര്‍ജറി, കാല്‍മുട്ട്, സ്‌പോര്‍ട്‌സ് മെഡിസിന്‍, ഓങ്കോളജി, പീഡിയാട്രിക് നെഫ്രോളജി, ഗ്യാസ്‌ട്രോളജി, കാര്‍ഡിയോളജി, ടെലി ഐസിയു, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജന്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജന്‍ തുടങ്ങി ആസ്റ്റര്‍ മിംസില്‍ ലഭ്യമാകുന്ന സേവനങ്ങളെല്ലാം കാസര്‍കോട്ടെ ജനങ്ങള്‍ക്കും അരമന ആശുപത്രി വഴി ക്രമേണ പൂർണ തോതിൽ പ്രാപ്യമാകും. സാധാരണക്കാര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും നാളിതുവരെ അരമന ആശുപത്രി നല്‍കി വന്നിരുന്ന ഇളവുകളും സൗജന്യ സേവനങ്ങളും ഇനിയും തുടരുമെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ആസ്റ്റര്‍ മിംസുമായുള്ള സഹകരണം വഴി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആരോഗ്യരംഗത്തുള്ള ന്യൂതനസേവനങ്ങള്‍ നല്‍കാനാവുന്നതിലൂടെ ജീവിതാഭിലാഷമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് അരമന ആശുപത്രി ചെയര്‍മാന്‍ ഡോക്ടര്‍ സകറിയ പറഞ്ഞു.
അത്യാഹിത വിഭാഗത്തിലെത്തുന്ന ഏത് രോഗിയേയും വിശിഷ്യാ ഹൃദയ സംബന്ധമായ രോഗികള്‍ക്ക് നല്‍കാനുള്ള എല്ലാ ചികിത്സകളും കാത് ലാബ് ആരംഭിക്കുന്നതോടെ യാഥാര്‍ത്യമാവുമെന്ന് പ്രശസ്ത കാര്‍ഡിയോളജിസ്റ്റും അരമന ഹാര്‍ട് സെന്റര്‍ ചെയര്‍മാനുമായ ഡോക്ടര്‍ അബ്ദുല്‍ മന്‍സൂര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസീനും അരമന ആശുപത്രി ചെയര്‍മാന്‍ ഡോക്ടര്‍ സകറിയയ്ക്കും പുറമെ ആസ്റ്ററിലെ ക്രിറ്റികല്‍ കെയര്‍ വിഭാഗം മേധാവി ഡോക്ടര്‍ രാജേഷ് കുമാര്‍, കാർഡിയോളജിസ്റ്റ് ഡോ. അബ്ദുൽ മന്‍സൂര്‍, അരമന കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ എം എ അബൂബക്കര്‍, ജനറല്‍ മാനേജര്‍ ധനരാജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Kozhikode, Hospital, Treatment, Doctor, Heart patient, Top-Headlines, Consulting services of Aster Mims doctors to begin in Aramana Hospital Kasargod.
< !- START disable copy paste -->