Found Dead | കെട്ടിട നിർമാണ തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ
Jan 16, 2024, 12:00 IST
ഉദുമ: (KasargodVartha) കെട്ടിട നിർമാണ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ ആറാട്ട് കടവ് ബലക്കാട് ഹൗസിലെ പരേതനായ കണ്ണൻ - നാരായണി ദമ്പതികളുടെ മകൻ ദിനേശൻ (51) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഉദുമ പള്ളത്തെ റെയിൽ പാളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബേക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ലതയാണ് ദിനേശന്റെ ഭാര്യ. മക്കൾ: വിഷ്ണു, ജിഷ്ണു. സഹോദരങ്ങൾ: സുരേഷൻ, അംബിക, പരേതയായ സാവിത്രി.