Houseboat Terminal | കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെര്‍മിനല്‍ നിര്‍മാണം, ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ ബിആര്‍ഡിസിക്ക് കൈമാറി
Feb 8, 2024, 19:20 IST
കാസര്‍കോട്: (KasargodVartha) കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ബി.ആര്‍.ഡി.സിക്ക് കൈമാറി. കോട്ടപ്പുറം ഹൌസ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ബി.ആര്‍.ഡി.സി യുടെ ആവശ്യം പരിഗണിച്ച് ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ നീലേശ്വരം വില്ലേജിലെ മൂന്ന് ഭൂവുടമകളില്‍ നിന്നും ഏറ്റെടുത്ത 0.2124 ഹെക്ടര്‍ ഭൂമിയാണ് കൈമാറിയത്.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ എം.ആര്‍ രാജേഷ് തഹസില്‍ദാര്‍ (എല്‍.എ) ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന് കൈമാറി. ജില്ലാ കളക്ടര്‍ ബി.ആര്‍.ഡി.സി മാനേജിങ് ഡയറക്ടര്‍ പി.ഷിജിന് കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് 69,43,609 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, K Imbasekhar IAS, Construction, Kottapuram Houseboat, Terminal, Acquired Land, Handed, BRDC, District Collector, Kasargod News, Construction of Kottapuram Houseboat Terminal; Acquired land handed over to BRDC by District Collector.