city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

VK Rajan Nair | മണ്ഡലം പ്രസിഡന്റ് സ്ഥാനം 72 ശതമാനം വരുന്ന പിന്നോക്ക വിഭാഗത്തിന് വേണമെന്ന് ആവശ്യം; മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും മാനസികമായി തളര്‍ത്തുന്നുവെന്ന് ആരോപിച്ച് നിലവിലെ മണ്ഡലം പ്രസിഡന്റ് വി കെ രാജന്‍ നായര്‍ സ്ഥാനം രാജിവെച്ചു

/സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (KasargodVartha) വെസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ അടി. മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി കെ രാജന്‍ നായര്‍ സ്ഥാനം രാജിവെച്ചു. പ്രസിഡന്റ് സ്ഥാനം 72 ശതമാനമുള്ള മൈനോരിറ്റി വിഭാഗത്തിന് വേണമെന്ന് ആവശ്യം. ഇതോടെ വെസ്റ്റ്എളേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് പ്രതി സന്ധിയിലായി.

2022 ജൂലൈ മാസം 22നാണ് രാജന്‍ നായര്‍ വെസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയി പ്രവര്‍ത്തനം തുടങ്ങിയത്. ഒന്നരവര്‍ഷത്തെ തന്റെ സേവനം പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയാണെന്നും ഒരു സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി എന്നും ഉണ്ടാകുമെന്നും രാജന്‍ നായര്‍ ജനുവരി മാസം ഒന്നിന് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നല്‍കിയ രാജി കത്തില്‍ പറയുന്നു.

മണ്ഡലം പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്തിട്ടും ഒരു ബ്ലാങ്ക് ബുക്ക് മാത്രമാണ് തന്നെ ഏല്‍പ്പിച്ചതെന്നും കൂടാതെ ബാധ്യത വിവരങ്ങളും ലഭിച്ചുവെങ്കിലും മണ്ഡലം ഭാരവാഹികളുടെ പേരോ. അവരുടെ ലിസ്റ്റോ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ മിനുട്‌സ് ബുക്കോ കയ്യില്‍ കിട്ടിയില്ലെന്നും കഴിഞ്ഞ ഒന്നരവര്‍ഷമായി ഇത് ചോദിച്ചുവെങ്കിലും ലഭിച്ചില്ലെന്നും രാജന്‍ നായര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഒന്നരവര്‍ഷത്തിനിടയില്‍ നിര്‍ജീവമായ വെസ്റ്റ് എളേരിയിലെ 21 ബൂത്ത് കമ്മറ്റികള്‍ സജീവമാക്കുന്നതിനും രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് ഉള്‍പ്പെടെ പ്രവര്‍ത്തകരെ കൊണ്ട് പോകുവാനും മറ്റ് പാര്‍ട്ടി പരിപാടികള്‍ക്കുമായി അഞ്ചു ലക്ഷം രൂപയോളം സാമ്പത്തികബാധ്യത ഉണ്ടായെന്നും രാജന്‍ നായര്‍ പറഞ്ഞു.

യൂ ഡി എഫ് നിയന്ത്രണത്തില്‍ ഭരണമുള്ള വെസ്റ്റ് എളേരി പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പാര്‍ട്ടിയുമായോ മണ്ഡലം കമ്മറ്റിയുമായോ ആലോചിക്കാതെയാണ് പല പരിപാടികളും നടത്തി വരുന്നതെന്നും രാജന്‍ നായര്‍ പറഞ്ഞു.

അഭിപ്രായ ഭിന്നതയില്‍ ആടി ഉലഞ്ഞ വെസ്റ്റ് എളേരിയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ചുവെങ്കിലും ഗ്രൂപ്പ് കളിയും പണകിലുക്കവും പരാജയപ്പെടുത്തിയെന്നും മുന്‍ ഭാരവാഹികള്‍ പിന്‍സീറ്റ് ഡ്രൈവ് നടത്തിയെന്നും മൈനോരിറ്റിയുടെ പേരില്‍ വെസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തകര്‍ക്കു മെന്നും രാജന്‍ നായര്‍ പറഞ്ഞു.

VK Rajan Nair | മണ്ഡലം പ്രസിഡന്റ് സ്ഥാനം 72 ശതമാനം വരുന്ന പിന്നോക്ക വിഭാഗത്തിന് വേണമെന്ന് ആവശ്യം; മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും മാനസികമായി തളര്‍ത്തുന്നുവെന്ന് ആരോപിച്ച് നിലവിലെ മണ്ഡലം പ്രസിഡന്റ് വി കെ രാജന്‍ നായര്‍ സ്ഥാനം രാജിവെച്ചു

ഇതിനിടയില്‍ മുന്‍ മണ്ഡലം പ്രസിഡണ്ടിന്റെ നോമിനി മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വെസ്റ്റ് എളേരിയിലെ മഹിളാ കോണ്‍ഗ്രസ്സിലും വിവാദം ഉണ്ടാക്കി. ഇവിടെയും മൈനോരിറ്റി വിഭാഗത്തിന് മുന്‍ഗണന നല്‍കി എന്നും മഹിളാ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് വനിതാ നേതാക്കളും പറയുന്നു.

കഴിഞ്ഞ ഒന്നരമാസമായി മണ്ഡലം കമ്മിറ്റിയില്‍ നടക്കുന്ന പ്രശ്‌നവും പ്രതിസന്ധിയും പരിഹരിക്കുവാന്‍ ഡി സി സിയുടെ ഭാഗത്ത് നിന്നും യാതൊരു വിധ ഇടപെടലുകളും ഉണ്ടായിട്ടില്ല. പകരം ഷെരീഫ് വാഴപ്പള്ളി എന്ന പഞ്ചായത്ത് അംഗത്തിന് മണ്ഡലം പ്രസിഡണ്ടിന്റെ ചുമതലകൂടി നല്‍കി. പാര്‍ട്ടിയില്‍ അത്രത്തോളം പരിചയമോ വെസ്റ്റ് എളേരിയിലെ എവിടെ ഒക്കെ കോണ്‍ഗ്രസ്സ് ബൂത്ത് കമ്മറ്റികള്‍ ഉണ്ട് എന്ന് അറിയാത്ത ആളാണ് ഷെരീഫ് എന്നും ഒരു വിഭാഗം ആരോപിക്കുന്നു.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മുന്‍ മണ്ഡലം പ്രസിഡണ്ടും ഡി സി സി സെക്രട്ടറിയാവാന്‍ കാത്തിരിക്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെയും സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം ഉണ്ടാകുമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു.

രാജന്‍ നായര്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ കഴിഞ്ഞ ഒന്നര മാസമായി ഭീമടിയിലെ മണ്ഡലം കമ്മറ്റി ഓഫീസ് അടഞ്ഞു കിടക്കുകയാണ്. മൈനോരിറ്റി വിഭാഗത്തിന് മറുപടി നല്‍കാന്‍ എന്‍ എസ് എസ്, എസ് എന്‍ ഡി പി, യാദവ സഭ തുടങ്ങി സംഘടനകള്‍ വെസ്റ്റ് എളേരിയില്‍ ഒരു പുതിയ മുന്നണിക്കും രൂപം നല്‍കുന്നതായും ഇതിനുള്ള ചര്‍ച്ചകളും നടന്നു വരുന്നു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Constituent President, VK Rajan Nair, Resigned, Post, Politics, Party, Political Party, Congress, KSU, Minority, Vellarikundu News, Resignation, Constituent President VK Rajan Nair resigned from the post.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia