നശിപ്പിച്ച അതേ സ്ഥലത്ത് കെ സുധാകരൻ്റെയും വി ഡി സതീശൻ്റെയും ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കോൺഗ്രസ് പ്രവർത്തകർ
Jul 8, 2021, 13:55 IST
തൃക്കരിപ്പൂർ: (ww.kasargodvartha.com 08.07.2021) ഇരുളിൻ്റെ മറവിൽ രാഷ്ട്രീയ എതിരാളികൾ നശിപ്പിച്ച അതേ സ്ഥലത്ത് കെ പി സി സി, പ്രസിഡണ്ട് കെ സുധാകരൻ്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കോൺഗ്രസ് പ്രവർത്തകർ.
തൃക്കരിപ്പൂർ കൊയോങ്കര മൃഗാശുപത്രിക്ക് അടുത്തായി പ്രിയദർശിനി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ച സുധാകരൻ്റെയും സതീശൻ്റെയും കൂറ്റൻ ഫ്ലക്സ് ബോർഡാണ് കഴിഞ്ഞ ആഴ്ച നശിപ്പിക്കപ്പെട്ടത്. ഇതിന് പകരമാണ് പ്രവർത്തകർ ഇപ്പോൾ വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ സി സി ടി വി ഉണ്ടായിരുന്നുവെങ്കിലും എതിർവശത്ത് കൂടി എത്തിയാണ് ഫ്ലക്സ് നശിപ്പിച്ചത്. ഫ്ലക്സിൽ നിന്നും സുധാകരൻ്റെയും സതീശൻ്റെയും തലയും പേരുകളും വെട്ടിയെടുത്താണ് നശിപ്പിച്ചത്. ഇതിനെതിരെ നിഷ്‌പക്ഷമതികളിൽ നിന്നു പോലും വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നത്.
Keywords: Kasaragod, Kerala, News, Trikaripur, UDF, Congress, KPCC-president, President, Flex board, Hospital, Top-Headlines, Congress workers set up flex board of K Sudhakaran and VD Satheesan at the same place where it was destroyed.