ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയേറുന്നു; കെ പി സി സി ഇടപെട്ടേക്കും, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രസിഡണ്ടിനോട് ക്ഷുഭിതനായതില്‍ ലീഗിന് പരാതി
Jan 21, 2019, 21:12 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2019) ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയേറുന്നു. ഇതിനായി കെ പി സി സി ഇടപെട്ടേക്കുമെന്നാണ് വിവരം. പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാന്‍ ശക്തമായ നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഐ ഗ്രൂപ്പാണ് ജില്ലാ പഞ്ചായത്ത് ഭരണം ലഭിക്കുന്നതിന് കെ പി സി സിയില്‍ സമ്മര്‍ദം ശക്തമാക്കിയത്. രണ്ടര വര്‍ഷം വീതം ലീഗും കോണ്‍ഗ്രസും ഭരണം പങ്കിടാനാണ് നേരത്തെ സംസ്ഥാന തലത്തിലുണ്ടാക്കിയ ധാരണ.
വയനാട്ടിലും സമാനമായ ധാരണ ഉണ്ടാക്കിയിരുന്നു. അവിടെ രണ്ടര വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് ലീഗിനു വേണ്ടി പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് ഒഴിഞ്ഞുകൊടുത്തു. എന്നാല്‍ കാസര്‍കോട്ട് ഇത് നടപ്പിലാകാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാകമാനം പ്രതിഷേധത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ലഭിക്കേണ്ട പദവികള്‍ ഘടകകക്ഷികള്‍ വഹിക്കുന്നത് ബി ജെ പി ഉള്‍പെടെയുള്ള കക്ഷികള്‍ വലിയ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. കോണ്‍ഗ്രസ് ലീഗിന് കിഴടങ്ങുന്നതായാണ് ബി ജെ പി പ്രചരിപ്പിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ വലിയ സമ്മര്‍ദത്തിലാക്കുകയും പ്രവര്‍ത്തകരെ നിരാശരാക്കുകയും ചെയ്തിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഈയൊരു വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് കെ പി സി സിയെയും ധര്‍മസങ്കടത്തിലാക്കുന്നുണ്ട്. ധാരണ എത്രയും പെട്ടെന്ന് നടപ്പിലാക്കി ഭരണമാറ്റം ഉണ്ടാക്കണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും താത്പര്യമെന്ന് അറിയുന്നു. ഡി സി സി പ്രസിഡണ്ട് ഇക്കാര്യത്തില്‍ തണുപ്പന്‍ നയം സ്വീകരിക്കുന്നത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാണെന്നും ലീഗില്‍ നിന്നും പ്രസിഡണ്ട് പദവി വാങ്ങിച്ചെടുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം സ്ഥിരം സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസിലെ ഹര്‍ഷദ് വോര്‍ക്കാടിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും തമ്മില്‍ യോഗത്തിനിടെ രൂക്ഷമായ തര്‍ക്കം നടന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി അവലോകന യോഗവും ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗവും നടക്കുന്നതിനിടെയാണ് പ്രശ്‌നങ്ങളുണ്ടായത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇടപെട്ടിട്ടുപോലും പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നില്ല. പിന്നീട് സ്ഥിരം സമിതി അധ്യക്ഷന്‍ യോഗത്തില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോവുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോട് കോണ്‍ഗ്രസ് അംഗം സഭ്യേതരമല്ലാതെ പെരുമാറിയതില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ പരാതി അറിയിച്ചു. കോണ്‍ഗ്രസ് അംഗം വികസന കാര്യത്തില്‍ താത്പര്യം പ്രകടിപ്പിക്കാതെ യോഗത്തില്‍ പങ്കെടുത്ത് പെട്ടെന്ന് തിരിച്ചുപോകുന്ന സമീപനം സ്വീകരിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രസിഡണ്ടുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇക്കാര്യം പരിഹരിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Congress will be get the District Panchayat Administration very soon, Kasaragod, news, Top-Headlines, Election, Congress, Muslim-league.
< !- START disable copy paste -->