city-gold-ad-for-blogger
Aster MIMS 10/10/2023

Protest | സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം; സഹകരണ രജിസ്ട്രാർ ഓഫീസിന് മുന്നിൽ തലമൊട്ടയടിച്ച് പ്രവാസി കോൺഗ്രസ് നേതാവ്; പാർടി പ്രവർത്തനം അവസാനിപ്പിക്കുന്നതായും ഒരുസംഘം ഭാരവാഹികൾ

കാഞ്ഞങ്ങാട്: (KasaragodVartha) ഡിസംബർ 24ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്ക് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചും ബാങ്കിലെ ക്രമക്കേടുകൾക്കും അഴിമതിക്കും ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ചും ഹൊസ്‌ദുർഗ് അസി. രജിസ്ട്രാർ ഓഫീസിന് മുമ്പിൽ കോൺഗ്രസ് നേതാവ് തലമൊട്ടയടിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മനാഭൻ ഐങ്ങോത്തിന്റേതാണ് വേറിട്ട പ്രതി ഷേധം.

Protest | സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം; സഹകരണ രജിസ്ട്രാർ ഓഫീസിന് മുന്നിൽ തലമൊട്ടയടിച്ച് പ്രവാസി കോൺഗ്രസ് നേതാവ്; പാർടി പ്രവർത്തനം അവസാനിപ്പിക്കുന്നതായും ഒരുസംഘം ഭാരവാഹികൾ

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ബ്ലോക് കോൺഗ്രസ് സെക്രടറി ചന്ദ്രൻ ഞാണിക്കടവ്, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രടറി പ്രദീപൻ കടപ്പുറം, മഹിളാ കോൺഗ്രസ് നേതാവ് ജയശ്രീ, പ്രവാസി കോൺഗ്രസ് മണ്ഡലം സെക്രടറി വിനോദ്‌കുമാർ എന്നിവരോടൊപ്പമെത്തി പത്മനാഭൻ തല മൊട്ടയടിച്ചത്. തല മൊട്ടയടിക്കൽ പ്രതിഷേധത്തിന് മുമ്പ് നിലവിലുള്ള ബാങ്ക് ഭരണസമിതിക്കും പാർടി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച ഭാരവാഹികൾ കോൺഗ്രസ് പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചു.
ബാങ്ക് തിരഞ്ഞെടുപ്പിൽ പത്മനാഭനും, ചന്ദ്രനും, പ്രദീപനും, ജയശ്രീയും, വിനോദ്കുമാറും നാമനിർദേശ പത്രിക സമർപിക്കുകയും കോൺഗ്രസിനെതിരെ മത്സരത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള ഭരണസമിതി അംഗമായ കാഞ്ഞങ്ങാട് കടപ്പുറത്തെ എച് ബാലനും മത്സരരംഗത്തുണ്ട്. 13 അംഗ ഭരണ സമിതിയിലേക്ക് എട്ടുപേർ കോൺഗ്രസിൽ നിന്നും അഞ്ചു സ്ഥാനത്തേക്ക് മുസ്ലിം ലീഗുമാണ് മത്സരിക്കുന്നത്. ഇവർക്കെതിരെ ബിജെപിയും ശക്തമായി മത്സരരംഗത്തുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന എട്ട് സ്ഥാനങ്ങൾ എ-ഐ ഗ്രൂപുകൾ നാലായി പകുത്തെടുത്തിരുന്നു. നിലവിലുള്ള പ്രസിഡണ്ടും നാല് ഡയറക്ടർമാരും വീണ്ടും മത്സരിക്കുന്നുണ്ട്.

ഇവരിൽ പലരും വർഷങ്ങളായി സഹകരണ രംഗം കുത്തകയാക്കിവെച്ചവരാണെന്ന് പത്മനാഭന്റെ നേതൃത്വത്തിലുള്ള സ്ഥാനാർഥികൾ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടി പ്രവർത്തനം ഉപജീവനമാക്കി മാറ്റിയവരെ നിയന്ത്രിക്കാൻ ഡിസിസി നേതൃത്വത്തിന് കഴിയുന്നില്ല. പല നേതാക്കളും മൂന്ന് പതിറ്റാണ്ടോളമായി സ്ഥാനമാനങ്ങൾ കുത്തകയാക്കി വെച്ചിരിക്കുന്നു. നിലവിലുള്ള ഭരണസമിതിക്ക് നേതൃത്വം നൽകുന്നവർ ബാങ്കിൽ നടത്തിയ ക്രമക്കേടും അഴിമതിയും പാർടി നേതൃത്വത്തിന് തന്നെ ബോധ്യമുണ്ടെന്നും ഇവർ പറഞ്ഞു.

ഇതിനെതിരെ സഹകരണ വകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടാവാത്തതിനെ തുടർന്നാണ് തല മൊട്ടയടിച്ച് പ്രതിഷേധിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. നിലവിലുള്ള ഭരണസമിതിക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് ഭരണസമിതി അംഗം കൂടിയായ പത്മനാഭൻ ഉന്നയിച്ചിട്ടുള്ളത്.

Keywords: Congress, Bank, Election, Protest, Society, Board, Politics, Party, DCC, Congress leader's protest at Co-operative Registrar's office.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL