Re-join Congress | ബിജെപിയിൽ ചേർന്ന മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് 24 മണിക്കൂറിനകം മാതൃസംഘടനയിലേക്ക് തിരിച്ചെത്തി; ബിജെപി നാണംകെട്ടുവെന്ന് നേതാക്കൾ
Mar 29, 2024, 23:45 IST
കാഞ്ഞങ്ങാട്: (KasargodVartha) ബിജെപിയിൽ ചേർന്ന മടിക്കൈ മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ മൊയ്തീൻ കുഞ്ഞി 24 മണിക്കൂറിനകം മാതൃസംഘടനയിലേക്ക് തിരിച്ചെത്തി. ഇതോടെ ബിജെപി നാണം കെട്ടുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മൊയ്തീൻ കുഞ്ഞിയുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നേതാക്കൾ നടത്തിയ ചർച്ചയിലാണ് കൂടുമാറ്റം മണിക്കൂറുകൾ കൊണ്ട് പൊളിഞ്ഞത്.
നീലേശ്വരം മണ്ഡലം കോൺഗ്രസ് ഓഫീസിൽ വെച്ച് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഷോളണിയിച്ചു കൊണ്ട് മൊയ്തീൻ കുഞ്ഞിയെ തിരിച്ച് പാർടിയിലേക്ക് തന്നെ സ്വീകരിച്ചു. കെപിസിസി സെക്രടറി എം അസിനാർ, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, നീലേശ്വരം മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ, നഗരസഭാ കൗൺസിലർ ഇ ഷജീർ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രൻ, പ്രവീൺ തോയമ്മൽ, കുഞ്ഞികൃഷ്ണൻ, ഐഎൻടിയുസി ജില്ലാ സെക്രടറി വി വി സുധാകരൻ ഉൾപെ ടെപങ്കെടുത്തു.
മൊയ്തീൻ കുഞ്ഞി ബിജെപിയിൽ ചേർന്നത് സൈബർ ഇടങ്ങളിൽ ബിജെപിയും ഒപ്പം എതിരാളിയായ സിപിഎമും വലിയ രീതിയിൽ പ്രചരണായുധമാക്കിയിരുന്നു. ഇതിന്റെ അലയൊലി മാറും മുമ്പാണ് പുറത്തുപോയ നേതാവ് മണിക്കൂറുകൾക്കകം തിരിച്ചെത്തിയത്. പാർടിയുമായി പിണങ്ങി നിൽക്കുന്നവരെ പ്രലോഭിപ്പിച്ചും വാഗ്ദാനങ്ങൾ നൽകിയുമാണ് ബിജെപി കൂടെ കൂട്ടുന്നതെന്നും മൊയ്തീൻ കുഞ്ഞിയുടെ മടങ്ങി വരവ് ഇത്തരക്കാർക്ക് പാഠമാകണമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.