city-gold-ad-for-blogger

Kerala Congress | കാസർകോട്ട് കേരളാ കോൺഗ്രസ് എം യോഗം അലസി പിരിഞ്ഞു; പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം

കാഞ്ഞങ്ങാട്: (www.kasargodvartha.com) ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ചേർന്ന കേരളാ കോൺഗ്രസ് എം ജില്ലാ ഭാരവാഹികളുടെ യോഗം അലസിപ്പിരിഞ്ഞു. സംസ്ഥാന തലത്തിലുണ്ടാക്കിയ ധാരണ ചൂണ്ടിക്കാട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനം കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഒഴിയണമെന്ന് പ്രബല വിഭാഗം ആവശ്യപ്പെട്ടു.
 
Kerala Congress | കാസർകോട്ട് കേരളാ കോൺഗ്രസ് എം യോഗം അലസി പിരിഞ്ഞു; പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം


കഴിഞ്ഞ വർഷം സംഘടനാ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നുവെന്നാണ് ഇവർ പറയുന്നത്. അന്നത്തെ യോഗം കുര്യാക്കോസ് പ്ലാപ്പറമ്പിലിനെ ജില്ലാ പ്രസിഡന്റായി വീണ്ടും തിഞ്ഞെടുക്കുന്നതിനും ഒരു വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ് പദവി മറ്റൊരാൾക്ക് കൈമാറാനുമായിരുന്നു ധാരണ ഉണ്ടാക്കിയതെന്നും ഈ വിഭാഗം പറയുന്നു. എന്നാൽ ഈ ധാരണ കുര്യാക്കോസ് പ്ലാപ്പറമ്പിൽ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽ വാഗ്വാദം ഉണ്ടായത്.
  
Kerala Congress | കാസർകോട്ട് കേരളാ കോൺഗ്രസ് എം യോഗം അലസി പിരിഞ്ഞു; പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം



അതേസമയം കുര്യാക്കോസ് വിളിക്കുന്ന യോഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും പ്രശ്നത്തിൽ സംസ്ഥാന നേതൃത്വം ഇടപെടണമെന്നുമാണ് പ്രസിഡന്റിനെ എതിർക്കുന്നവർ കടുത്ത നിലപാടെടുത്തത്. എന്നാൽ സ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കിയിട്ടില്ലെന്നും ഉണ്ടെങ്കിൽ തന്നെ സംസ്ഥാന നേതൃത്വമാണ് നടപ്പിലാക്കേണ്ടതെന്നുമാണ് ജില്ലാ പ്രസിഡൻറിനെ അനുകൂലിക്കുന്നവരുടെ നിലപാട്.

ജില്ലാ യോഗത്തിലല്ല നേതൃമാറ്റം ചർച്ച ചെയ്യേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടി. സ്ഥാനമൊഴിയാൻ സംസ്ഥാന നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാമെന്നുമാണ് കുര്യാക്കോസിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kerala Congress M, Politics, Kanhangad, Malayalam News, Conflict in Kerala Congress M meeting

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia