city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Travel allowance | 'യോഗങ്ങൾക്ക് ഒരു കുറവുമില്ല', കുമ്പളയിൽ ഗ്രാമപഞ്ചായത് അംഗങ്ങൾക്ക് യാത്രാ ബത്ത ലഭിക്കുന്നില്ലെന്ന് പരാതി

കുമ്പള: (KasargodVartha) പഞ്ചായത് അംഗങ്ങൾക്കുള്ള യോഗങ്ങൾക്ക് ഒരു കുറവുമില്ലെങ്കിലും യാത്രാ ബത്ത കിട്ടുന്നില്ലെന്ന് പരാതി. കുമ്പള ഗ്രാമപഞ്ചായതിലെ അംഗങ്ങൾക്കാണ് കഴിഞ്ഞ മൂന്നു വർഷമായി യാത്രാബത്ത ലഭിക്കാത്തത്. കാരണമെന്തെന്ന് ചോദിച്ചാൽ പഞ്ചായത് സെക്രടറി കൈമലർത്തുന്നുവെന്നാണ് ആക്ഷേപം. അംഗങ്ങൾ പലപ്രാവശ്യവും വിഷയം സെക്രടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Travel allowance | 'യോഗങ്ങൾക്ക് ഒരു കുറവുമില്ല', കുമ്പളയിൽ ഗ്രാമപഞ്ചായത് അംഗങ്ങൾക്ക് യാത്രാ ബത്ത ലഭിക്കുന്നില്ലെന്ന് പരാതി

യോഗങ്ങളിൽ പങ്കെടുക്കാനുള്ള ഭാരിച്ച ചിലവ് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നുവെന്ന് കാണിച്ചായിരുന്നു അംഗങ്ങൾ സെക്രടറിയെ കണ്ടത്. ഇപ്പോൾ അംഗങ്ങൾക്ക് പ്രതിമാസ ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. തുച്ഛമായ ഓണറേറിയം കൊണ്ട് ഒന്നിനും തികയുന്നില്ലെന്ന് അംഗങ്ങൾ പറയുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി മാസംതോറും പഞ്ചായത് അംഗങ്ങൾക്കും, പ്രസിഡണ്ട്, സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാർക്കും യോഗങ്ങൾ ഉണ്ടാകാറുണ്ട്. ഒപ്പം പരിശീലന പരിപാടികൾ വേറെയും.

യാത്രാബത്ത ലഭിക്കാത്തതിനാൽ ബസിനും ഓടോറിക്ഷയ്ക്കും മറ്റും കയ്യിൽ നിന്ന് തന്നെ പണം കൊടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് അംഗങ്ങൾ വ്യക്തമാക്കുന്നു. പഞ്ചായതിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ചില സമയങ്ങളിൽ വകുപ്പുതല ചർച്ചകൾക്കായി ഭരണസമിതി അംഗങ്ങൾക്ക് തിരുവനന്തപുരം വരെ പോകേണ്ടിവരുന്നു. എന്നാൽ ഇതിനും യാത്രാബത്ത ഇല്ലാത്തതിനാൽ കയ്യിൽ നിന്ന് തന്നെ കാശു മുടക്കിയാണ് പോകേണ്ടി വരുന്നത്. അംഗങ്ങളുടെ പരാതിക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് ആവശ്യം.
  
Travel allowance | 'യോഗങ്ങൾക്ക് ഒരു കുറവുമില്ല', കുമ്പളയിൽ ഗ്രാമപഞ്ചായത് അംഗങ്ങൾക്ക് യാത്രാ ബത്ത ലഭിക്കുന്നില്ലെന്ന് പരാതി

Keywords: Grama panchayat, Kumbla, Malayalam News, Kasaragod, Meetings, Travel Allowance, Complaints, Secretary, Honorarium, Thiruvananthapuram, Complaints that grama panchayat members not getting travel allowance in Kumbla.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia