Police Booked | സ്പെയിനിലേക്ക് വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു
Nov 15, 2023, 15:52 IST
കാഞ്ഞങ്ങാട്: (KasargodVartha) സ്പെയിനിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ യുവാവിനെതിരെ വഞ്ചനാകുറ്റത്തിന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. മടിക്കൈ വാഴക്കോട് സ്വദേശി വി വി ബാബുവിന്റെ പരാതിയിലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻ പി സജിത് കുമാറിനെതിരെ കേസെടുത്തത്.
പരാതിക്കാരന്റെ മകന് സ്പെയിനിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി കഴിഞ്ഞവർഷം എപ്രിൽ 20 മുതൽ പല തവണകളായി പ്രതി 13,12,000 രൂപ തട്ടിയെടുത്തുവെന്നും പിന്നീട് വിസയോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
അതേസമയം നിരവധി പേരെ വിസ വാഗ്ദാനം നൽകി തട്ടിപ്പിനിരയാക്കിയെന്ന കേസിൽ ഒളിവിൽ പോയ മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം പഴയങ്ങാടി പൊലീസ് ബെംഗ്ളൂറിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ കഴിയുകയാണ്.
Keywords: News, Kasargod, Kerala, Kanhangad, Complaint, Case, Visa, Fraud, Police Booked, Bangalore, Remand, Complaint visa fraud: Police booked. < !- START disable copy paste -->