Investigation | 'വിവാഹബന്ധം വേർപെടുത്തിയ യുവതിയേയും കുട്ടിയേയും മുൻ ഭർത്താവും കൂട്ടാളിയും തട്ടിക്കൊണ്ട് പോയി'; പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണവുമായി പൊലീസ്
Oct 18, 2023, 16:22 IST
മേൽപറമ്പ്: (Kasargodvartha) വിവാഹബന്ധം വേർപെടുത്തിയ യുവതിയേയും കുട്ടിയെയും മുൻ ഭർത്താവും കൂട്ടാളിയും തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിഐ ടി ഉത്തംദാസിന്റെയും എസ്ഐ അരുൺ മോഹന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30നും രണ്ട് മണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേൽപറമ്പ് കെ എം ഹൗസിലെ ഹസൈനാറിന്റെ മകൾ ആഇശത് സിയാന (22) യെയും രണ്ടുവയസുള്ള കുട്ടിയെയും മുൻ ഭർത്താവ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫസീമും കണ്ടാലറിയുന്ന മറ്റൊരാളും ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തടയാൻ ശ്രമിച്ച സിയാനയുടെ മാതാവ് കെ എൻ ഖൈറുന്നീസയെ (42) തള്ളിയിട്ട് ചവിട്ടി പരുക്കേൽപിച്ചതായും പരാതിയുണ്ട്.
'കെ എൽ 60 വി 0444 നമ്പർ കാറിൽ വന്ന മുഹമ്മദ് ഫസീം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്ന സിയാനയും മാതാവും വാതിൽ തുറക്കാൻ തയ്യാറായില്ല. ഇതോടെ ഫസീം വീടിന്റെ പിൻഭാഗത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു', പരാതിയിൽ പറയുന്നു.
പ്രദേശവാസികൾ മേൽപറമ്പ് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. തുടർന്നാണ് ഖൈറുന്നീസ പൊലീസിൽ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയെന്നതിനും വീട് അക്രമിച്ചെന്നതിനും ഫസീമിനും കൂടെ വന്ന കാർ ഡ്രൈവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വാതിൽ ചവിട്ടിപ്പൊളിച്ചതിൽ 5000 രൂപയുടെ നഷ്ടം സംവിച്ചതായും പരാതിയിലുണ്ട്.
ഇക്കഴിഞ്ഞ ജുലൈ 13ന് ആഇശത് സിയാന മുഹമ്മദ് ഫസീമിൽ നിന്നും വിവാഹമോചനം നേടിയിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. രണ്ടുവയസുള്ള കുട്ടിക്ക് ചിലവിന് നൽകാനും കോടതി വിധിച്ചിരുന്നതായും എന്നാൽ ഇയാൾ തുക നൽകാതെ മുങ്ങുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹസമയത്ത് സിയാനയുടെ വീട്ടുകാർ നൽകിയ പന്ത്രണ്ടര പവൻ സ്വർണാഭരണം മുഹമ്മദ് ഫസീം പണയം വെച്ചിരുന്നതായും പരാതിയുണ്ട്. ഇത് തിരിച്ചുകിട്ടണമെന്നാവശ്യത്തിലും കേസ് നടക്കുന്നുണ്ട്.
Keywords: News, Kerala, Kasaragod, Melparamb, Crime, Investigation, Kidnapp, Woman, Child, Attack, Complaint, Case, Complaint that woman and child kidnapped; Police formed special squad to investigate.
< !- START disable copy paste -->