city-gold-ad-for-blogger

Complaint | കുടിവെള്ള ടാങ്കില്‍ അജ്ഞാത ദ്രാവകം കലർത്തിയതായി പരാതി; പൊലീസ് അന്വേഷിക്കുന്നു; ആരോഗ്യ വകുപ്പ് അധികൃതർ സാംപിൾ ശേഖരിച്ചു

ബദിയഡുക്ക: (KasargodVartha) വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ഏതോ ദ്രാവകം കലര്‍ത്തിയതായി പരാതി. ബദിയഡുക്ക പള്ളത്തടുക്കയിലെ ഉദയകുമാറിന്റെ വീട്ടിലാണ് സംഭവം. ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദിയഡുക്ക പൊലീസ് അന്വേഷണം നടത്തിവരികയാണ്.
   
Complaint | കുടിവെള്ള ടാങ്കില്‍ അജ്ഞാത ദ്രാവകം കലർത്തിയതായി പരാതി; പൊലീസ് അന്വേഷിക്കുന്നു; ആരോഗ്യ വകുപ്പ് അധികൃതർ സാംപിൾ ശേഖരിച്ചു

ഞായറാഴ്ച രാവിലെ മുഖം കഴുകാൻ വെള്ളം എടുത്തപ്പോഴാണ് വെള്ളത്തിന് പ്രത്യേക കളറും മണവും ശ്രദ്ധയിൽ പെട്ടതെന്ന് വീട്ടുകാർ പറയുന്നു. വീടിന്റെ വലതുഭാഗത്തുള്ള ഉയർന്ന സ്ഥലത്താണ് ടാങ്ക് സ്ഥാപിച്ചിരുന്നത്.
 
Complaint | കുടിവെള്ള ടാങ്കില്‍ അജ്ഞാത ദ്രാവകം കലർത്തിയതായി പരാതി; പൊലീസ് അന്വേഷിക്കുന്നു; ആരോഗ്യ വകുപ്പ് അധികൃതർ സാംപിൾ ശേഖരിച്ചു

വിവരം നൽകിയതിനെ തുടർന്ന് ബദിയഡുക്ക പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ, ബദിയടുക്ക ഗ്രാമപഞ്ചായത് പ്രസിഡന്റ് ബി ശാന്ത അടക്കമുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. സാംപിളിന്റെ പരിശോധന ഫലം വന്നാലെ എന്താണ് കലര്‍ന്നിട്ടുള്ളതെന്ന് വ്യക്തമാവുകയുള്ളു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Complaint, Badiadka, Pallathadka, Police, Complaint that unknown substance mixed in drinking water tank

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia