കോവിഡ് മാഷ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി
Oct 23, 2020, 13:27 IST
ഭീമനടി: (www.kasargodvartha.com 23.10.2020) കോവിഡ് മാഷ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. പരപ്പ ഗവ. സ്‌കൂള്‍ അധ്യാപകനും ചെന്നടുക്കം സ്വദേശിയുമായ കരിമ്പിൽ രമേശനാണ് തന്നെ ആക്രമിച്ചതായി പരാതി നൽകിയത്. വ്യാഴാഴ്ച വൈകിട്ട് ഭീമനടി ചെന്നടുക്കത്ത് മാഷ് ഡ്യൂട്ടിയുടെ ഭാഗമായി പോയപ്പോൾ ചിലർ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
ഭീമനടി ടൗണിൽ രാത്രിയിൽ കൂട്ടം കൂടി നിന്നവരോട് പിരിഞ്ഞു പോകണമെന്ന് നിർദേശിച്ചിരുന്നു. കൂട്ടം കൂടി നിന്നിരുന്ന സംഘം മാസ്ക് പോലും വച്ചിരുന്നില്ല. നാട്ടുകാർ കൂടിയായ വരോട് വളരെ സൗമ്യ മായാണ് താൻ സംസാരിച്ചത് എന്നും. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ തനിക്ക് നേരെ കൂട്ടം കൂടി നിന്ന സംഘം അക്രമത്തിനു മുതിരുകയും മാഷും കളക്ടറും അങ്ങ് വീട്ടിൽ മതിയെന്നും ഇവിടുത്തെ മജിസ്‌ട്രേറ്റ് തങ്ങൾ തന്നെ ആണെന്നും പറഞ്ഞു അധിക്ഷേപിക്കുകയായിരുന്നുവെന്നും സംഭവം കൂടുതൽ വഷളാകുമെന്ന തോന്നിയപ്പോൾ പോലീസിനെ വിളിക്കുകയുമായിരു വെന്നും രമേശൻ മാഷ് കാസർകോട് വാർത്തയോട് പറഞ്ഞു.
ആദ്യം എത്തിയത് സെക്ടറൽ മജിസ്ട്രേട്ടും അങ്ങയ്ക്കു ഒപ്പമുള്ള ഒരു പോലീസുകാരനുമായിരുന്നു.ഇവർക്ക് നേരെയും ഇവർ അസഭ്യം പറയുവാൻ തുടങ്ങിയതോടെ
വിവരമറിഞ്ഞു സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ പോലീസ് കൂട്ടം കൂടി നിന്നവരെ വിരട്ടി ഓടിക്കുകയായിരുന്നു.
കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പൊതു സ്ഥലത്ത് കൂട്ടം കൂടി നിന്നതിനും പകർച്ചവ്യാധി നിയന്ത്രണനിയമ പ്രകാരവും ബീമനടിയിലെ ടി കെ സ്കറിയ, സി എ (42) സുരേഷ് (50) എന്നിവരുടെ പേരിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു.







