city-gold-ad-for-blogger

സപ്ലൈക്കോയിലേക്ക് വന്ന അരി സ്വകാര്യ ഗോഡൗണിലേക്ക് മറിച്ച് വിൽക്കാൻ പോലീസ് കൂട്ടുനിന്നതായി പരാതി; ജില്ലാ പോലീസ് ചീഫിൻ്റെ നിർദ്ദേശ പ്രകാരം അന്വേഷണം തുടങ്ങി

കാസർകോട്: (www.kasargodvartha.com 13.10.2020) കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് സപ്ലൈകോ വഴി സർക്കാർ സബ്സിഡിയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന ഒരു ലോഡ് അരി മറിച്ച് വിൽക്കാൻ പോലീസ് കൂട്ടുനിന്നുവെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണം തുടങ്ങി. ജില്ലാ ജനകീയ നീതി വേദി എക്സിക്യൂട്ടീവ് അംഗം കളനാട് ദേളി വളപ്പ് സുൽത്താൻ മഹല്ലിലെ എം എം കെ സിദ്ദീഖാണ് എസ് പിക്ക് പരാതി നൽകിയത്.

ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് പുലർച്ചെ കർണാടക പെർള അതിർത്തി വഴി ഒരു സ്വകാര്യ വ്യക്തിയുടെ ഗോഡൗണിന് സമീപം ഒരു ലോഡ് അരി എത്തിയപ്പോൾ പോലീസ് പിടിച്ചെടുക്കുകയും പിന്നീട് പോലീസ് അധികൃതർ ലോറിയടക്കം രണ്ട് ലക്ഷം രൂപയിലധികം കൈക്കുലി വാങ്ങി പുലർച്ചെ തന്നെ അരിയും വാഹനവും വിട്ടു കൊടുക്കുകയും ചെയ്തതായാണ് പരാതി.

ഇതിനെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറെക്കാലമായി കർണാടകയിൽ നിന്നും സർക്കാർ ഗോഡൗണിലേക്ക് കൊണ്ടുവരുന്ന അരി സാധനങ്ങൾ സിവിൽ സപ്ലൈസിലെ ചില ഉദ്യോഗസ്ഥരും അരികളളക്കടത്ത് മാഫിയയും ചേർന്ന് സ്വകാര്യ ഗോഡൗണിലേക്ക് എത്തിച്ച് മറിച്ചുവിൽക്കുകയാണ് ചെയ്യുന്നതെന്നാണെന്നും പരാതിയിൽ പറയുന്നു.

സപ്ലൈക്കോയിലേക്ക് വന്ന അരി സ്വകാര്യ ഗോഡൗണിലേക്ക് മറിച്ച് വിൽക്കാൻ പോലീസ് കൂട്ടുനിന്നതായി പരാതി; ജില്ലാ പോലീസ് ചീഫിൻ്റെ നിർദ്ദേശ പ്രകാരം അന്വേഷണം തുടങ്ങി

അരി കള്ളക്കടത്തുകാർ തമ്മിലുള്ള പോരിൻ്റെ ഭാഗമായി പോലീസിന് മറുവിഭാഗം രഹസ്യം ഒറ്റുകൊടുക്കുകയും പോലീസ് അത് പിടിച്ചെടുക്കുകയും വൻതുക ഈടാക്കി വാഹനമടക്കം തിരിച്ചു നൽകുകയും ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്.

പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ജില്ലാ പോലീസ് ചീഫ് ഡി ശിൽപ്പ കാസർകോട് വാർത്തയോട് പറഞ്ഞു. അതേ സമയം ബദിയടുക്ക സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരാരും സംഭവം അറിഞ്ഞിട്ടില്ലെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഏതെങ്കിലും ചില ഉദ്യോസ്ഥർ രഹസ്യമായി കേസില്ലാതാക്കാൻ പിടികൂടിയ അരി വിട്ടു കാടുക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.


സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബദിയടുക്കയിലുള്ളതെന്നും അവർ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധ്യതയില്ലെന്നുമാണ് മേലധികാരികൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയോട് പരാതിയിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാനാണ് ജില്ലാ പോലീസ് ചീഫ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരനോട് ചൊവ്വാഴ്ച മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords:  Kerala, News, Kasaragod, Rice, Police, Complaint, Investigation, Start, Bribe, Lorry, Top-Headlines, M M K Siddiq, Complaint that the police conspired to sell the rice that came to Supplyco to a private godown.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia