city-gold-ad-for-blogger

കോവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ രാത്രി ഹോടെൽ വ്യാപാരികളെയും ജീവനക്കാരെയും പോലീസ് പീഡിപ്പിക്കുന്നതായി പരാതി

കാസർകോട്: (www.kasargodvartha.com 04.12.2020) കോവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ രാത്രി ഹോടെൽ വ്യാപാരികളെയും ജീവനക്കാരെയും പോലീസ് പീഡിപ്പിക്കുന്നതായി പരാതി. രാത്രി ഒമ്പത് മണിവരെ ഹോടെൽ തുറന്ന് പ്രവർത്തിക്കാൻ നിലവിൽ അനുമതിയുണ്ട്. ഒമ്പത് മണിവരെ പ്രവർത്തിക്കുന്ന ഹോടെൽ ശുചീകരണം നടത്താൻ പോലും അനുവദിക്കാതെ പോലീസ് അടപ്പിക്കുകയാണെന്നാണ് പരാതി.
കോവിഡ് നിയന്ത്രണത്തിൻ്റെ പേരിൽ രാത്രി ഹോടെൽ വ്യാപാരികളെയും ജീവനക്കാരെയും പോലീസ് പീഡിപ്പിക്കുന്നതായി പരാതി



പോലീസിൻ്റെ പീഡനം കാരണം രാത്രി ഏഴ് മണിക്ക് തന്നെ ഹോടെലിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച് രണ്ട് മണിക്കൂർ ശുചീകരണം നടത്തി അടക്കുകയാണ് ചെയ്യുന്നതെന്ന് കാസർകോട്ടെ ഹോടെലുടമകൾ കാസർകോട് വാർത്തയോട് പറഞ്ഞു.

കലക്ടറുടെ കർശ്ശന നിർദ്ദേശമുണ്ടെന്നും ശുചീകരണം നടത്തുന്ന കാര്യമൊന്നും തങ്ങൾക്ക് അറിയേണ്ടെന്നും ഹോട്ടൽ ഒമ്പത് മണിക്ക് മുമ്പ് അടച്ച് സ്ഥലം വിടാനുമാണ് പോലീസിൻ്റെ മുന്നറിയിപ്പ്. ഭൂരസ്ഥലങ്ങളിൽ നിന്നും മറ്റും എത്തുന്നവർക്ക് ഹോടെലുകൾ ഏഴ് മണിയോടെ അടക്കുന്നത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പകം ചെയ്ത ഭക്ഷണങ്ങൾ നശിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ടെന്നും ഹോട്ടലുടമകൾ പറയുന്നു.

Keywords:  Kerala, News, Kasaragod, Hotel, Police, Employees, COVID-19, Corona, District Collector, Top-Headlines, Complaint that police are harassing hoteliers and employees at night in the name of COVID control.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia