Police Enquiry | ആശുപത്രി ലിഫ്റ്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു; ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു
Nov 22, 2023, 12:59 IST
കുമ്പള: (Kasargod Vartha) മാതാവിനൊപ്പം ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ ലിഫ്റ്റ് കാണിക്കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി ലിഫ്റ്റിനകത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ കുമ്പള പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ ദൃശ്യം ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആശുപത്രിയിലെത്തി ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് മരുന്നുവാങ്ങാനായി ഫാർമസിയിലേക്ക് പോയപ്പോള്‍ തനിച്ചായ പത്തുവയസുകാരിയായ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് ലിഫ്റ്റ് കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലിഫ്റ്റിനകത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
മരുന്ന് വാങ്ങിയെത്തിയ മാതാവ് മകളെ കാണാതായതോടെ അന്വേഷിക്കുന്നതിനിടയില്‍ ലിഫ്റ്റിന് സമീപം കണ്ടെത്തുകയും, കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തതോടെയാണ് പീഡന ശ്രമം വ്യക്തമായത്. പിന്നീട് മാതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Rape,Tried,Girl,Lift,Hospital,Man,Attack,Complaint,Kasaragod,Police Complaint that man tried to molest girl in hospital lift < !- START disable copy paste -->