city-gold-ad-for-blogger
Aster MIMS 10/10/2023

Complaint | വ്യാജ രേഖകളുണ്ടാക്കി ജ്വലറി സ്ഥാപനം തട്ടിയെടുത്തതായി പരാതി; 250 കോടി രൂപയുടെ സ്വര്‍ണം വെട്ടിച്ച സംഭവം പുറത്തുവരാതിരിക്കാന്‍ തന്ത്രപൂര്‍വമായ ഇടപെടലുകള്‍ നടന്നുവെന്നും ആരോപണം; വ്ലോഗറും ഭര്‍ത്താവായ ജ്വലറി ഉടമയും പ്രതികളായ സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചതാര്?

കൊച്ചി: (KasargodVartha) വ്യാജ രേഖകളുണ്ടാക്കി ജ്വലറി സ്ഥാപനം തട്ടിയെടുത്തുവെന്ന പരാതി പുറത്തുവന്നിട്ടും ഇതിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരാതിരിക്കാന്‍ തന്ത്രപൂര്‍വമായ ഇടപെടലുകള്‍ നടന്നതായി ആരോപണം. 250 കോടി രൂപയുടെ സ്വര്‍ണം വെട്ടിച്ച കേസിന്റെ വിശദാംശങ്ങള്‍ പുറം ലോകം അറിയാതിരിക്കാൻ പ്രതികള്‍ ശ്രമിച്ചതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'നക്ഷത്ര 916 ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ്' എന്ന ജ്വലറി സ്ഥാപനത്തിന്റെ മാനജിങ് ഡയറക്ടര്‍ ശാനവാസ് ടി എം ഉള്‍പെടെയുള്ളവര്‍ക്കെതിരെ കളമശ്ശേരി പൊലീസാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

ഐ പി സി 406, 420 , 409 , 468 , 471 , 120 B, 34 വകുപ്പുകള്‍ പ്രകാരം രെജിസ്റ്റര്‍ ചെയ്ത കേസില്‍ ശാനവാസിനും ഭാര്യയും വ്ലോഗറുമായ ശംനയ്ക്കും പുറമെ, ഇവരുടെ ഓഡിറ്ററും ചാര്‍ടേഡ് അകൗണ്ടൻ്റുമായ മജ്ജു കെ ഇസ്മാഈല്‍, ശാനവാസിന്റെ സഹോദരന്‍ മുഹമ്മദ് ശമീര്‍ എന്നിവരാണ് പ്രതികള്‍.

ഒന്നാം പ്രതിയായ ശാനവാസിന്റെ മാതൃസഹോദരൻ എം എസ് മാമുവാണ് ഈ വലിയ തട്ടിപ്പുകേസിലെ പരാതിക്കാരന്‍. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് മാമു നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് കളമശ്ശേരി പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും ഈ സംഭവത്തിന്റെ വസ്തുതകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിന് പിന്നില്‍ പ്രതികളുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.

ഓഡിറ്റര്‍ മജ്ജു കെ ഇസ്മാഈലിന്റെ സഹായത്തോടെയാണ് ജ്വലറി സ്ഥാപനം തട്ടിയെടുക്കാന്‍ ശ്രമം നടന്നത്, ഇതിനായി വ്യാജരേഖകള്‍ ഉണ്ടാക്കുകയും ഡയറക്ടര്‍മാരുടെ വ്യാജ ഒപ്പിട്ടും മുന്‍പുണ്ടായിരുന്ന നക്ഷത്ര ജ്വലറി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പരാതിക്കാരന്‍ ഉള്‍പെടെയുള്ള ഡയറക്ടര്‍മാരെ പുറത്താക്കിയെന്നും കാട്ടിയാണ് എം എസ് മാമ്മു കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് എല്ലാ രേഖകളും ഹാജരാക്കി പരാതി നല്‍കിയത്.

2012-ല്‍ എറണാകുളം നെട്ടൂരിലാണ് 'നക്ഷത്ര ജ്വലറി' എന്ന സ്ഥാപനം തുടങ്ങിയത്. ഇതിനായി സഹോദരിയുടെ മകനായ ശാനവാസിന് പണം നല്‍കിയത് എം എസ് മാമ്മുവായിരുന്നുമെന്നാണ് പറയുന്നത്.

പരാതിക്കാരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെയാണ്:

'2014-ല്‍ പെരുമ്പളത്ത് ഇതേ ജ്വലറിയുടെ ശാഖ തുടങ്ങി. ഇതില്‍ ശാനവാസ് പാട്ണറും മാമ്മുവിന്റെ മകളുടെ ഭര്‍ത്താവ് അബ്ദുൽ നാസര്‍ മാനേജിങ് പാട്ണറുമായിരുന്നു. പിന്നീട് 2016-ല്‍ ഇടപ്പള്ളിയില്‍ 'ന്യൂ നക്ഷത്ര ജ്വലേഴ്‌സ്' എന്ന പേരിലും സ്വര്‍ണവ്യാപാര സ്ഥാപനം തുടങ്ങി. ഇതില്‍ ശാനവാസിന് പുറമെ, പരാതിക്കാരനായ എം എസ് മാമ്മുവിന്റെ ഭാര്യ സുബൈദയും മകള്‍ സുനീറയുമായിരുന്നു പാട്ണര്‍മാര്‍.

ഇതിനിടയില്‍ 2017 -ല്‍ പൂക്കാട്ടുപടിയില്‍ 'നക്ഷത്ര 916 ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്' എന്ന മറ്റൊരു സ്ഥാപനവും ആരംഭിച്ചു. ഇതില്‍ ശാനവാസും മാമ്മുവിന്റെ ഭാര്യ സുബൈദയും കൊച്ചുമകള്‍ റിസ് വാനയും ശാനവാസിന്റെ സഹോദരന്‍ സമീറും മാമ്മുവിന്റെ അര്‍ധ സഹോദരന്‍ അഫ്‌നാസും ശമീറിന്റെ മാതാവ് മൈമുവും പാര്‍ട്ണര്‍മാരായിരുന്നു.

2018-ല്‍ 'നക്ഷത്ര 916 ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സ്' എന്ന പേരില്‍ വൈറ്റിലയിലും സ്വര്‍ണ വ്യാപാര സ്ഥാപനം ആരംഭിച്ചു. ഇതിന് പിന്നാലെ ഇതേ പേരില്‍ 2019-ല്‍ ഇടപ്പള്ളിയില്‍ ആരംഭിച്ച ജ്വലറിയിലും ശാനവാസിനും മാമുവിനും പുറമേ ശമീര്‍, സുനീറ, സനീറ എന്നിവര്‍ പാര്‍ട്ണര്‍മാരായിരുന്നു.
2020-ല്‍ നെട്ടൂരില്‍ വീണ്ടും ശാനവാസിന്റെ ഉടമസ്ഥതയില്‍ 'നക്ഷത്ര ജ്വലറി' എന്ന മറ്റൊരു സ്ഥാപനവും ആരംഭിച്ചു.

2022-ല്‍ മാമ്മുവിന്റെ മരുമകന്‍ അബ്ദുൽ നാസര്‍ മരണപ്പെട്ടതോടെയാണ് തട്ടിപ്പിനായുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രൈവറ്റ് ലിമിറ്റഡ് കംപനി രൂപീകരിച്ച് നെട്ടൂരിലുള്ള രണ്ട് ജ്വലറികളും ശാനവാസ് അതിന് കീഴിലാക്കി. ഇത് കൂടാതെ ദുബൈയില്‍ രണ്ട് കടകള്‍ പുതുതായി തുടങ്ങുന്നതിനും വേണ്ടി ശാനവാസ് പദ്ധതി തയ്യാറാക്കി. ഈ കംപനിയില്‍ ശാനവാസ്, ശമീര്‍, മാമ്മു, റൈസ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് കംപനി ഓഡിറ്ററായ മജ്ജു പി ഇസ്മാഈലിന്റെ ഒത്താശയോടെ, മാമ്മുവിന്റെയും റൈസിന്റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ചും രേഖയില്‍ വ്യാജഒപ്പിട്ടും ഇവരെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയതായി രേഖകള്‍ ചമച്ചു.

ഇതിനുശേഷം, ശാനവാസും അയാളുടെ സഹോദരസും മാത്രം ഉള്‍പെട്ട കംപനിയിലേക്ക്, മറ്റു ജ്വലറി സ്ഥാപനങ്ങളെല്ലാം മാറ്റിയതോടെ തട്ടിപ്പ് ഏതാണ്ട് പൂര്‍ണതയിലെത്തുകയായിരുന്നു. ഈ സ്ഥാപനങ്ങളുടെ മാനേജിങ്ങ് ഡയറക്ടര്‍ ശാനവാസ് ആയതിനാല്‍ ജി എസ് ടി (Goods and Services Tax) ലൈസൻസ് റദ്ദാക്കുന്ന വിവരവും മനപൂര്‍വം മാമ്മു ഉള്‍പെടെയുള്ള മറ്റ് ഡയറക്ടര്‍മാരില്‍നിന്നും മറച്ചുവെയ്ക്കുകയായിരുന്നുവെന്നു. പുതുതായി രൂപം നല്‍കിയ കംപനിയുടെ പേരിലെടുത്ത ജി എസ് ടിയിലാണ് ജ്വലറികള്‍ പ്രവര്‍ത്തനം തുടര്‍ന്നത്'.

Complaint | വ്യാജ രേഖകളുണ്ടാക്കി ജ്വലറി സ്ഥാപനം തട്ടിയെടുത്തതായി പരാതി; 250 കോടി രൂപയുടെ സ്വര്‍ണം വെട്ടിച്ച സംഭവം പുറത്തുവരാതിരിക്കാന്‍ തന്ത്രപൂര്‍വമായ ഇടപെടലുകള്‍ നടന്നുവെന്നും ആരോപണം; വ്ലോഗറും ഭര്‍ത്താവായ ജ്വലറി ഉടമയും പ്രതികളായ സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചതാര്?

കൂടുതൽ അന്വേഷണം വേണം

പ്രതികളായ ശാനവാസും ഭാര്യ ശംനയും ചേര്‍ന്ന് ഏറ്റവും അവസാനം എല്‍ എല്‍ പി (Limited Liability Partnership -LLP) എന്ന സ്ഥാപനം ഉണ്ടാക്കുകയും അതിന്റെ പേരില്‍ പുതിയ ജി എസ് ടി ഉണ്ടാക്കി മുഴുവന്‍ ബിസിനസുകളും അതിലൂടെ നടത്തിവരുകയും ചെയ്തതായി മാമു പറയുന്നു.

പുതിയ കംപനി ആരംഭിച്ച് പാര്‍ട്ണര്‍ഷിപ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് മാമ്മു കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പഴയ സ്ഥാപനത്തിലെ സ്വര്‍ണം പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയത് ഉള്‍പെടെ 250 കോടി രൂപയുടെ തട്ടിപ്പ് ശാനവാസും ഭാര്യയും ഉള്‍പെടെയുള്ളവര്‍ നടത്തിയിട്ടുണ്ടെന്നും മാമ്മു ആരോപിക്കുന്നു.

നാട്ടില്‍നിന്നും യുഎഇലേക്ക് കടത്തിയ പണം ഉപയോഗിച്ച് അവിടെ രണ്ട് ജ്വലറികള്‍ ആരംഭിക്കുകയും ജി എസ് ടിയിലും ആദായനികുതി വകുപ്പിലും നല്‍കിയിരിക്കുന്ന കണക്കുകളും രേഖകളും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇത് സംബന്ധമായി സമഗ്രമായ അന്വേഷണം വേണമെന്നുമാണ് പരാതിക്കാരനായ മാമ്മു ആവശ്യപ്പെടുന്നത്.

Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Complaint, Jewellery Firm, Robbed, Forging Documents, Alleged, Prominent Blogger, Husband, Police, Case, Complaint that jewellery firm possessed after forging documents; Alleged that prominent Vlogger and husband tried to cover up the incident.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL