city-gold-ad-for-blogger

മീന്‍പിടുത്ത ഫൈബര്‍ തോണിയുടെ എന്‍ജിന്‍ മോഷണം പോയതായി പരാതി; 1.10 ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: (www.kasargodvartha.com 23.08.2021) മീന്‍പിടുത്ത ഫൈബര്‍ തോണിയുടെ എന്‍ജിന്‍ മോഷണം പോയതായി പരാതി. നെല്ലിക്കുന്ന് കടപ്പുറത്തെ പരേതനായ സതീശന്റെ ഭാര്യ സുജാതയുടെ ഉടമസ്ഥതയിലുള്ളതാണ് തോണി.
 
മീന്‍പിടുത്ത ഫൈബര്‍ തോണിയുടെ എന്‍ജിന്‍ മോഷണം പോയതായി പരാതി; 1.10 ലക്ഷം രൂപയുടെ നഷ്ടം

അട്കത്ബയല്‍ കടപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന തോണിയുടെ എന്‍ജിനാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം മീന്‍ പിടുത്തത്തിനെത്തിയ തൊഴിലാളികളാണ് മോഷണ വിവരം അറിഞ്ഞത്. 1.10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

സുജാതയുടെ പരാതിയില്‍ ബേക്കല്‍ കോസ്റ്റല്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Complaint, Boat, Robbery, Case, Kasaragod, Cash, Police, Investigation, Top-Headlines, Complaint that engine of fiber boat stolen.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia