city-gold-ad-for-blogger
Aster MIMS 10/10/2023

NH Work | എൻ എച് ടീം മാനജർ സ്ഥലം സന്ദർശിച്ചിട്ടും പരിഹാരമായില്ല; ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയ ദേശീയപാത നിർമാണമെന്ന് ആരോപിച്ച് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധത്തിന് തയ്യാറെടുത്ത് നാട്ടുകാർ

ചെര്‍ക്കള: (KasaragodVartha) അശാസ്ത്രീയമായ രീതിയിൽ ചെര്‍ക്കള ടൗണില്‍ ദേശീയപാത നിർമാണം നടത്തുകയാണെന്ന് ആരോപിച്ച് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധത്തിന് തയ്യാറെടുത്ത് നാട്ടുകാർ. ദേശീയപാത നിർമാണത്തിനെതിരെ ഉയർന്ന പരാതികൾ പരിശോധിക്കാൻ ദേശീയപാത അതോറിറ്റി ടീം മാനജർ മല്ലികാർജുനയും കണ്ണൂർ പ്രൊജക്ട് മെമ്പർ ഹരികേഷും വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. ഇവരുമായി ആക്ഷൻ കമിറ്റി ചെയർമാൻ മൂസ ബി ചെർക്കള, ജെനറൽ കൺവീനർ സി എച് മുഹമ്മദ്‌ കുഞ്ഞി ബടക്കേക്കര, ജോ. കൺവീനർ ശാഫി ഇറാനി, സി എച് നൗശാദ് എന്നിവർ പ്രശ്നം അവതരിപ്പിച്ചുവെങ്കിലും ഇതുസംബന്ധിച്ച് പരാതി നൽകാൻ നിർദേശം നൽകുക മാത്രമാണ് ബന്ധപ്പെട്ടവർ ചെയ്തത്.

NH Work | എൻ എച് ടീം മാനജർ സ്ഥലം സന്ദർശിച്ചിട്ടും പരിഹാരമായില്ല; ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയ ദേശീയപാത നിർമാണമെന്ന് ആരോപിച്ച് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധത്തിന് തയ്യാറെടുത്ത് നാട്ടുകാർ

ചെർക്കള ടൗൺ മുഴുവൻ ഒരു മീറ്ററിലധികം താഴ്ത്തി ദേശീയപാത നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ മേൽപാലത്തിന്റെ അടിയിൽ കൂടി ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ലഭിക്കുകയുള്ളൂവെന്നാണ് വ്യക്തമായതെന്ന് ആക്ഷൻ കമിറ്റി ഭാരവാഹികൾ കാസർകോട് വാർത്തയോട് പറഞ്ഞു. ഇപ്പോഴുള്ള റോഡ് നിരപ്പിൽ ദേശീയപാത നിർമാണം നടത്തിയില്ലെങ്കിൽ വ്യപാരികളും യാത്രക്കാരും പ്രദേശവാസികളും സങ്കീർണമായ പ്രശ്‌നം നേരിടേണ്ടി വരുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരെ ജനങ്ങളെ അണി നിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഇവർ വ്യക്തമാക്കി.

റോഡ് കുഴിയിലും നഗരം ഒന്നര മീറ്ററോളം മുകളിലുമാകുന്ന സ്ഥിതി വിശേഷം വലിയ പ്രശ്‌നം തന്നെയാണെന്നും ബസിലോ മറ്റ് വാഹനങ്ങളിലോ കയറണമെങ്കിൽ കുഴിയിൽ ഇറങ്ങേണ്ട സാഹചര്യം ഉണ്ടാവുമെന്നും ഇവർ വ്യക്തമാക്കി. ബദിയടുക്ക, മുള്ളേരിയ ഭാഗങ്ങളിലേക്ക് പോകുന്ന വാഹന ഗതാഗതത്തിനും ഇപ്പോഴുള്ള അശാസ്ത്രീയ റോഡ് നിർമാണം പ്രയാസം സൃഷ്ടിക്കുമെന്നും ആക്ഷൻ കമിറ്റി വിശദീകരിച്ചു. ഇപ്പോൾ നിർമിച്ചിട്ടുള്ള ഓവുചാൽ കുറച്ചുകൂടി ഉയർത്തി സ്ഥല നിരപ്പിൽ റോഡ് നിർമിച്ചാൽ പ്രശ്നത്തിന് പരിഹാരമാവുമെന്നും അതിന് അധികൃതർ തയ്യാറാകണമെന്നും ജനങ്ങളുടെ പ്രയാസത്തിലാക്കരുതെന്നുമാണ് ആക്ഷൻ കമിറ്റിയുടെ അഭ്യർഥന.

NH Work | എൻ എച് ടീം മാനജർ സ്ഥലം സന്ദർശിച്ചിട്ടും പരിഹാരമായില്ല; ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയ ദേശീയപാത നിർമാണമെന്ന് ആരോപിച്ച് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധത്തിന് തയ്യാറെടുത്ത് നാട്ടുകാർ

ഞായറാഴ്ച നടന്ന ബഹുജന പ്രതിഷേധ സംഗമത്തിൽ രാഷ്ട്രീയ സംഘടനകളും സന്നദ്ധ പ്രവർത്തകരും വ്യാപാരി സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ഖാദർ ബദ്‌രിയ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ അഹ്‌മദ്‌ ശരീഫ് മുഖ്യാതിഥിയായിരുന്നു. കെ അബ്ദുല്ലക്കുഞ്ഞി ചെർക്കള, അബ്ദുർ റഹ്‌മാൻ ധന്യവാദ്, ജലീൽ എരുതുംകടവ്, മൂസ ബി ചെർക്കള തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി യൂണിറ്റ് പ്രസിഡന്റ്‌ ബി എം ശരീഫ് സ്വാഗതവും മുത്വലിബ് ബേർക്ക നന്ദിയും പറഞ്ഞു.

ആക്ഷൻ കമിറ്റി ഭാരവാഹികൾ: രാജ്മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, ഖാദർ ബദ്രിയ, കെ അഹ്‌മദ്‌ ശരീഫ് (രക്ഷാധികാരികൾ), മൂസ ബി ചെർക്കള (ചെയർമാൻ), നാസർ ചെർക്കളം (വർകിംഗ് ചെയർമാൻ), സി എച് മുഹമ്മദ് കുഞ്ഞി വടക്കേക്കര (ജെനറൽ കൺവീനർ), അബ്ദുല്ല ടോപ് (ട്രഷറർ).

കെ അബ്ദുല്ലക്കുഞ്ഞി ചെർക്കള, ബി എം ശരീഫ്, അബ്ദുർ റഹ്‌മാൻ ധന്യവാദ്, സി വി ജയിംസ്, സഫിയ ഹാശിം, ശുകൂർ ചെർക്കള, ജാസ്മിൻ കബീർ ചെർക്കളം, ഹസൈനാർ ബദ്രിയ, എ അബ്ദുല്ല കുഞ്ഞി, ശാഫി സിർസി, അബ്ദുല്ല കുഞ്ഞി മാസ്റ്റർ, സുലൈഖ മാഹിൻ (വൈസ് ചെയർമാന്മാർ), മുത്വലിബ് ബേർക്ക, ജലീൽ എരുതുംകടവ്, ബലരാജൻ, ശാഫി ഇറാനി, സി കെ ശാഫി, അബ്ദുൽ ഖാദർ തായൽ, ആമു തായൽ, സലാം ബാലടുക്ക, സിദ്ദീഖ്, ബശീർ, ഹാരിസ് തായൽ, ഇബ്രാഹിം ബേർക്ക, നൗശാദ് വടക്കേക്കര, ഹസീന റശീദ്, നവാസ് സന, സ്വാദിഖ് നെക്കര, റിയാസ് സ്റ്റാർ, നാസർ ധന്യവാദ്, എ നാരായണൻ, ശിവപ്രസാദ്, സിദ്ദീഖ് കോട്ടൂർ, അബ്ദുർ റസാഖ്, മഹ്‌മൂദ്‌ ആദിത്യ, ബശീർ സി കെ, കെ എ മുഹമ്മദ് കുഞ്ഞി, സുനിൽ തോട്ടത്തിൽ, സി എച് മുഹമ്മദ്, ബശീർ കോട്ടൂർ, ആമു ദുബൈ (ജോ. കൺവീനർമാർ).

Keywords: NH Work, Cherkala, Malayalam News, Kasaragod, Unscientific, Town, National, Highway, Construction, Protest, Complaints, Authority,  Manager, Kannur, Project, Members, Complaint that construction of highway in Cherkala town is unscientific.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL