Complaint | 'സുഹൃദ് വലയത്തിൽ നിന്ന് മാറി നിന്ന വൈരാഗ്യത്തിൽ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചു'; ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കോളജ് വിദ്യാർഥിനി
Oct 31, 2023, 12:58 IST
കാഞ്ഞങ്ങാട്: (KasargodVartha) കോളജ് വിദ്യാർഥിനിയെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് അതേക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്കെതിരെ പൊലീസിനെ സമീപിച്ചത്.
ഇവർ ഉറ്റ സുഹൃത്തുക്കളായിരുന്നുവെങ്കിലും മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് സുഹൃദ് വലയത്തിൽ നിന്ന് മാറി നിന്ന വൈരാഗ്യത്തിലാണ് പീഡനമെന്ന് പരാതിയിൽ പറയുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും മാനസിക സംഘർഷം ഉണ്ടാക്കുകയും ആത്മഹത്യ പ്രേരണ ഉണ്ടാക്കിയെന്നുമാണ് ആരോപണം.
നിരവധി വിദ്യാർഥികൾ ഈ പീഡനത്തിന് ദൃക്സാക്ഷിയാണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Kerala, Kasaragod, Kanhangad, Crime, Complaint, Students, Police, Investigation, Complaint that college student assaulted by classmates.
< !- START disable copy paste -->