Police FIR | വിമാന ടികറ്റിന് 23 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന് പരാതി; ട്രാവൽ ഏജൻസി ഉടമക്കെതിരെ കേസെടുത്തു
Feb 21, 2024, 22:40 IST
മഞ്ചേശ്വരം: (KasargodVartha) യുറോപ്യൻ രാജ്യമായ മാൾഡോവയിൽ നിന്നും നാട്ടിലേക്ക് പോകാൻ വിമാന ടികറ്റിന് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ട്രാവൽ ഏജൻസി ഉടമക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പൂന്തുറ അമ്പലത്തറ സ്വദേശി അമാൻ അഫ്സൽ അഹ്‌മദിന്റെ പരാതിയിലാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹാശിം എന്നയാൾക്കതിരെ വഞ്ചനാകുറ്റത്തിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞവർഷമാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരനും സുഹൃത്തുക്കൾക്കും വേണ്ടി മാൾഡോവയിൽ നിന്നും നാട്ടിലേക്ക് പോകാൻ വിമാന ടികറ്റിനായി 23 ലക്ഷം രൂപ കൈപറ്റിയ ശേഷം വിമാന ടികറ്റോ കൊടുത്ത പണമോ തിരിച്ചു നൽകാതെ പ്രതി വഞ്ചിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.