Ration Shop | 'ദയവായി കാത്തിരുന്നാലും കിട്ടുന്നത് ഗുണ നിലവാരമില്ലാത്ത അരി'; വിമർശനവുമായി റേഷൻ കാർഡ് ഉപഭോക്താക്കൾ
Jun 30, 2023, 22:00 IST
കാസർകോട്: (www.kasargodvartha.com) ഇ-പോസ് യന്ത്രം അടിക്കടി പണിമുടക്കുന്നത് കാരണം റേഷൻ കാർഡ് ഉപഭോക്താക്കൾ കടുത്ത ദുരിതം നേരിടുന്നതിനിടയിൽ കാർഡ് ഉടമകൾക്ക് ലഭിക്കുന്നത് ഗുണ നിലവാരമില്ലാത്ത അരിയെന്ന് ആക്ഷേപം. വിവിധ റേഷൻ കടകളിൽ വിതരണം ചെയ്യുന്ന പച്ചരിയിലാണ് കോട്ടുറുമയും പ്രാണികളും യഥേഷ്ടം കറങ്ങി നടക്കുന്നതെന്നാണ് പരാതി.
കാർഡുടമകൾക്ക് പുഴുക്കലരി അൽപം നൽകുകയും ബാക്കി പച്ചരിയുമാണ് ഇപ്പോൾ നൽകി വരുന്നത്. ഇതിൽ കോട്ടുറുമയും, പ്രാണികളും വിഹരിക്കുന്നതിന് പുറമേ പുഴുക്കലരി, ഗോതമ്പ് എന്നിവയും കലർന്നിട്ടുണ്ടെന്നാണ് വിമർശനം. മൂന്നും നാലും ദിവസം റേഷൻ കടയിൽ പോയാലും സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ ജില്ലയിലെ മിക്ക റേഷൻ കടകളിലേയും അവസ്ഥ.
ഇ-പോസിന്റെ പണി മുടക്കും നെറ്റ് വർകിലെ തകരാറുമാണ് റേഷൻ കട ജീവനക്കാരേയും, കാർഡ് ഉടമകളേയും ഏറെ ദുരിതത്തിലാക്കുന്നത്. യന്ത്രത്തിൽ വിരൽ വെച്ചാൽ ദയവായി കാത്തിരിക്കാനുള്ള നിർദേശം വരുന്നുണ്ടെങ്കിലും അതിനപ്പുറം കാത്തിരുപ്പ് സമയം എത്രയെന്ന് അനുഭവിച്ച് തന്നെ അറിയണം. മണിക്കൂറുകൾ കഴിഞ്ഞാലും കാത്തിരുപ്പ് തീരുന്നില്ല എന്നതാണ് ഈ മാസം റേഷൻ കടകളിൽ ഉണ്ടായ അവസ്ഥ.
മാസാവസാനം വരെ പല തവണ റേഷൻ കടകളിൽ കയറി ഇറങ്ങിയാണ് പലർക്കും റേഷൻ സാധനങ്ങൾ ലഭിച്ചത്. എന്നാൽ ലഭിച്ച പച്ചരിയാകട്ടെ ഉപയോഗിക്കാൻ ഏറെ പണി പെടേണ്ട അവസ്ഥയിലുമാണെന്ന് ഉപഭോക്താക്കൾ പറയുന്നു. ഇ-പോസ് യന്ത്രം പണി മുടക്കിയാൽ ബദൽ സംവിധാനം ഇല്ലെന്നാണ് പല റേഷൻ കട ജീവനക്കാരും കാർഡുടമകളെ അറിയിക്കുന്നത്. റേഷൻ കാർഡ് എടുക്കുമ്പോൾ നൽകിയ മൊബൈൽ ഫോൺ നമ്പറുകളിൽ ഒ ടി പി വന്നാൽ സാധനങ്ങൾ നൽകാൻ ജീവനക്കാർക്ക് സാധിക്കുമെങ്കിലും ഇതിനും വേണം ഫിങ്കർ പ്രിന്റ് ഓതന്റിഫികേഷൻ.
എന്നാൽ വിരലടയാളം പതിക്കാനും തുടർന്ന് കാത്തിരിക്കാനും ഇ-പോസ് യന്ത്രം പറയുന്നെങ്കിലും പിന്നീട് ചലനമില്ലാത്ത അവസ്ഥയാണ് യന്ത്രത്തിന്. ഇതിന് പുറമെയാണ് ദിവസങ്ങളോളം റേഷൻ കടയിൽ കയറി ഇറങ്ങിയ ശേഷം കിട്ടുന്ന സാധനങ്ങളിൽ കോട്ടുറുമയും, പ്രാണികളും വിഹരിക്കുന്ന കാഴ്ചയും ഉണ്ടാകുന്നത്.
Keywords: News, Kasaragod, Kerala, Ration Shop, EPOS, Complaint, Poor Quality Rice, OTP, Complaint of poor quality rice at ration shop.
< !- START disable copy paste -->