Police Booked | ജോലി വാഗ്ദാനം നല്‍കി യുവാവില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു
Oct 21, 2023, 21:13 IST
നീലേശ്വരം: (KasargodVartha) ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കംപനി ഡയറക്ടര്‍മാര്‍ക്കും സി ഇ ഒയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കാലിച്ചാനടുക്കം ചാമകുഴിയിലെ കുഞ്ഞമ്പുവിന്റെ മകന്‍ എ വി സുരേഷിന്റെ പരാതിയിലാണ് എറണാകുളം സിറ്റിയിലെ റിങ് പ്രമോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ ജാക് സണ്‍ ജോയ് അറക്കല്‍ (39), ജീനാമോള്‍, സി ഇ ഒ ജെയ്‌സന്‍ അറയ്ക്കല്‍ (49) എന്നിവര്‍ക്കെതിരെ കേസെടുത്തത്.
കംപനിയുടെ ഏജന്‍സി എടുത്താല്‍ പ്രതിമാസം അമ്പതിനായിരം രൂപ ശമ്പളവും അമ്പതിനായിരം രൂപ ജീവനക്കാരുടെ ശമ്പളവും പതിനായിരം രൂപ മുറിവാടകയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഈ വര്‍ഷം ജനുവരി ഒന്നുവരെ വിവിധ ദിവസങ്ങളില്‍ ബാങ്ക് അകൗണ്ട് വഴി 6,65,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സുരേഷിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Police FIR, Police, Investigation, Malayalam News, Kerala News, Kasaragod News, Crime News, Fraud, Complaint of extorting money from young man by promising job.
< !- START disable copy paste -->