Investigation | വഖഫ് ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്ത യുവാവിനെ മാരകായുധങ്ങളുമായി അക്രമിച്ചതായി പരാതി; സിസിടിവി ദൃശ്യം പുറത്ത്; പൊലീസ് അന്വേഷിക്കുന്നു
Aug 29, 2023, 20:14 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) കൈക്കോട്ടുകടവ് ജമാഅത് കമിറ്റിയുടെ കണക്കുകളിൽ അപാകത ആരോപിച്ച് വഖഫ് ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്ത യുവാവിനെ മാരകായുധനങ്ങളുമായി അക്രമിച്ചതായി പരാതി. തൃക്കരിപ്പൂർ കൈക്കോട്ടുകടവ് കടവത്ത് ഹൗസിലെ അബ്ദുല്ലയെ അക്രമിച്ചുവെന്നാണ് പരാതി. പരുക്കേറ്റ അബ്ദുല്ല പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. കുടുംബവുമൊത്ത് നീലേശ്വരം ഭാഗത്ത് പോയി കാറിൽ കൈകോട്ടുക്കടവ് ജുമാ മസ്ജിദിന് സമീപം വന്നിറങ്ങിയപ്പോൾ അബ്ദുല്ലയെ ഇരുമ്പ് കമ്പിയും കത്തിയും കൊണ്ട് അക്രമിക്കുകയും കുടുംബത്തിന് നേരെ വധഭീഷണി മുഴക്കുകയുമായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എസ് ആസിഫ് മുഹമ്മദ് എന്നയാളുടെ നേതൃത്വത്തിൽ ഒരു കാറിലും രണ്ട് സ്‌കൂടറിലുമായെത്തിയ പത്തോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതിയിലുള്ളത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Thrikaripur, Police, Investigation, Complaint of assault; Police investigating