WhatsApp Messages | വനിതാ ഗ്രാമപഞ്ചായത് പ്രസിഡന്റിന്റെ നമ്പറിൽ നിന്നെത്തിയ ലൈംഗിക ചുവയുള്ള വാട്സ് ആപ് സന്ദേശങ്ങളെ ചൊല്ലി പോര് മുറുകി; പേര് വെളിപ്പെടുത്താത്ത നമ്പറിൽ നിന്ന് വന്ന സന്ദേശം ഫോർവേർഡ് ചെയ്തതാണെന്ന് വിശദീകരണം; അന്വേഷണം ആവശ്യപ്പെട്ട് സൈബർ സെലിൽ അധ്യക്ഷയുടെ പരാതി
May 25, 2023, 14:18 IST
കാസർകോട്: (www.kasargodvartha.com) വനിതാ പഞ്ചായത് പ്രസിഡന്റിന്റെ നമ്പറിൽ നിന്നുള്ള ലൈംഗിക ചുവയുള്ള വാട്സ് ആപ് പോസ്റ്റിനെ ചൊല്ലി പോര് മുറുകി. മുളിയാർ പഞ്ചായത് പ്രസിഡന്റ് പി വി മിനിക്കെതിരെയാണ് സോഷ്യൽ മീഡിയ ഗ്രൂപുകളിൽ പ്രചാരണം ശക്തമായത്. ഇതുസംബന്ധിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ സൈബർ സെലിൽ (Cyber Cell) പരാതി നൽകിയതായി പഞ്ചായത് പ്രസിഡന്റ് പി വി മിനി കാസർകോട് വാർത്തയോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുവജനസംഘടനയുടെ നേതൃത്വത്തിലുള്ള 'എന്റെ ബോവിക്കാനം' വാട്സ് ആപ് ഗ്രൂപിൽ മിനിയുടെ നമ്പറിൽ നിന്ന് സന്ദേശങ്ങൾ വന്നത്. വിഷയം ചർചയായതോടെ അഡ്മിൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പ്രസിഡണ്ട് മറ്റാർക്കോ അയച്ച അശ്ലീല ചുവയുള്ള വാട്സ് ആപ് സന്ദേശമാണെന്ന് പറഞ്ഞാണ് പോര് മുറുകിയത്. എന്നാൽ ഇതുസംബന്ധിച്ച് പ്രസിഡന്റിന്റെ വിശദീകരണം ഇങ്ങനെയാണ്:
'പേര് വെളിപ്പെടുത്താത്ത ഒരു നമ്പറിൽ നിന്ന് കഴിഞ്ഞ ദിവസം നിരന്തരം സന്ദേശം എന്റെ മൊബൈൽ ഫോൺ നമ്പറിലേക്ക് വന്നിരുന്നു. ആരാണെന്ന് തിരക്കിയപ്പോൾ കൃത്യമായി മറുപടിയും നൽകിയില്ല. ഇതേതുടർന്ന് ഈ സന്ദേശങ്ങൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു നമ്പറിലേക്ക് അയക്കുമ്പോൾ സാങ്കേതിക പിഴവിൽ എന്റെ ബോവിക്കാനം ഗ്രൂപിലേക്ക് പോകുകയാണ് ചെയ്തത്. എന്റെ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശങ്ങൾ വന്നല്ലാതെ തിരിച്ച് ഒരു സന്ദേശവും അങ്ങോട്ട് അയച്ചിരുന്നില്ല. ഇതാണ് വസ്തുത. എന്നാൽ ദുഷ്ടലാക്കോട് കൂടി സന്ദേശങ്ങൾ അയച്ചതിനും സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തിയതിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുന്നു'.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികൾക്കെതിരായ പീഡന ആരോപണങ്ങൾ ചർചാ വിഷയം ആയിരിക്കുമ്പോഴാണ് ഇത്തരമൊരു വിവാദവും ഉണ്ടായിരിക്കുന്നത്.
Keywords: News, kasaragod, Kerala, Complaint, WhatsApp, Gram PanchayatPresident, Woman, Message, Complaint about WhatsApp post from woman gram panchayat president's number.
< !- START disable copy paste -->