city-gold-ad-for-blogger

ആന ഓടിച്ചപ്പോള്‍ പൊട്ടക്കിണറ്റില്‍ വീണ് കോളജ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 16.11.2018) ആന ഓടിച്ചപ്പോള്‍ പൊട്ടക്കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ദേലംപാടി ദേവറഡുക്കയിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ പ്രമോദി(17) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് നാട്ടിലിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയില്‍ ആന തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി പൊട്ടക്കിണറില്‍ വീഴുകയായിരുന്നു.

കാലിനും നടുവിനും ഗുരുതരമായ പരുക്ക് പറ്റിയ പ്രമോദിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ഓപ്പറേഷന് ഒന്നര ലക്ഷം രൂപ ചിലവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രമോദ് മംഗളൂരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. കാട്ടാനകള്‍ നാട്ടിലിറങ്ങി കൃഷിയും കാര്‍ഷിക വിളകളും നശിപ്പിക്കുകയാണെന്നും ഇത് തടയാനുള്ള യാതൊരു നടപടികളും വനംവകുപ്പോ മറ്റ് അധികൃതരോ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ആന ഓടിച്ചപ്പോള്‍ പൊട്ടക്കിണറ്റില്‍ വീണ് കോളജ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Student, College, Top-Headlines, College student injured after fallen to well
  < !- START disable cop y paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia