city-gold-ad-for-blogger

Vigilance Works | വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കളക്ടറുടെ നിര്‍ദേശം

കാസര്‍കോട്: (KasargodVartha) ജില്ലയിലെ എല്ലാ വകുപ്പുകളിലും എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച്ച വകുപ്പുകളുടെ ആഭ്യന്തര വിജിലന്‍സ് യോഗം ചേര്‍ന്ന് അതിന്റെ മിനുട്സ് ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളില്‍ ആഭ്യന്തര വിജിലന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

കലക്ടര്‍ ചേമ്പറില്‍ നടന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി ഫോം ഇളവ് നല്‍കുന്നത് കൊണ്ട് വിവിധ റൂട്ടുകളില്‍ യാത്രാ ദുരിതം സൃഷ്ടിക്കുന്ന ബസ്സ് പെര്‍മിറ്റുകള്‍ കണ്ടെത്താനും ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു.


Vigilance Works | വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കളക്ടറുടെ നിര്‍ദേശം

 

റവന്യൂ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറുന്നത്, ഭൂരഹിത, ഭവനരഹിത ലൈഫ് മിഷന്‍ അപേക്ഷകന് ഭൂമി ലഭിക്കാത്തത് തുടങ്ങിയ പരാതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി വി.ഉണ്ണികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മിനി പി ജോണ്‍, കാസര്‍കോട് ഡി.ഡി.ഇ എന്‍.നന്ദികേശന്‍, ഡോ.കെ.സന്തോഷ്, കെ.ചന്ദ്രാംഗതന്‍ നായര്‍, സി.സുജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, എസ്.പ്രമോദ്, റവന്യൂ ഓഫീസര്‍ എ.പി.ജോര്‍ജ്, ആര്‍.ടി.ഒ സീനിയര്‍ സൂപ്രണ്ട് കെ.വിനോദ് കുമാര്‍, എം.ജയപ്രകാശ്, കെ.പി. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Travel, Kasargod News, Collector, K Inbasekar IAS, Instructions, Streamline, Internal Vigilance Work, Collector's instructions to streamline internal vigilance work in departments.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia