വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് വേണമെന്ന വിവാദ ഉത്തരവ് കലക്ടര്‍ പിന്‍വലിച്ചു
Jul 27, 2021, 13:46 IST
വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് വേണമെന്ന വിവാദ ഉത്തരവ് കലക്ടര്‍ പിന്‍വലിച്ചു
കാസർകോട്: (www.kasargodvartha.com 27.07.2021) വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് വേണമെന്ന വിവാദ ഉത്തരവ് കാസര്‍കോട് കലക്ടര്‍ പിന്‍വലിച്ചു. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആണ് തീരുമാനം അറിയിച്ചത്. തുടര്‍ തീരുമാനം സര്‍കാറുമായി ചര്‍ച്ച നടത്തിയ ശേഷമെന്നും കലക്ടർ അറിയിച്ചു. സര്‍കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവിന് എതിരെ ജില്ലയിൽ പലയിടത്തും പ്രതിഷേധം ഉയരുകയും ആരോഗ്യ പ്രവർത്തകരെ അക്രമിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വരുമ്പോള്‍ കൊവിഡ് നെഗറ്റിവ് സെർടിഫികെറ്റ് വേണമെന്നായിരുന്നു ഉത്തരവ്. ആർ ടി പി സി ആർ നെഗറ്റീവ് സെർടിഫികെറ്റ് ആണ് നിർബന്ധമാക്കിയത്. അല്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പിൽ ആന്റിജൻ പരിശോധനയ്ക്ക് സൗകര്യം ഒരുക്കുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന ദുരന്ത നിവാരണ സമിതി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
വാക്‌സിനേഷൻ ഡ്രൈവിനെ ഈ നീക്കം ബാധിക്കുമെന്ന് ആരോഗ്യ പ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. പ്രായോഗികമല്ലെന്ന് കണ്ടാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്.

Keywords: kasaragod, Vaccinations, COVID-19, District Collector, Government, Certificates, Collector withdraws controversial order requiring COVID negative certificate to take vaccine.
< !- START disable copy paste -->
< !- START disable copy paste -->