city-gold-ad-for-blogger

കലക്ടർ ഇടപെട്ടു കമലാക്ഷിക്ക് ഒരാഴ്ചക്കുള്ളിൽ പട്ടയം

ബേക്കൽ: (www.kasargodvartha.com 16.10.2020) ബേക്കൽ കോട്ടയുടെ അടുത്ത് താമസിക്കുന്ന കമലാക്ഷിക്ക് ജില്ലാ കലക്ടർ സജിത് ബാബുവിൻ്റെ ഇടപെടലിനെ തുടർന്ന് ഒരാഴ്ചക്കകം പട്ടയം ലഭിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കമലാക്ഷിക്ക് കലക്ട്രേറ്റിൽ വെച്ചു പട്ടയം കൈമാറി. പട്ടയ നപടികൾ വേഗത്തിൽ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടിൽ താമസിക്കുന്ന കമലാക്ഷിയുടെ അവസ്ഥ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ സുനിൽ കുമാർ കലക്ടറെ അറിയിക്കുകയായിരുന്നു. 42 വർഷം മുമ്പ് ദാസൻ്റെ മകൻ കൃഷ്ണൻ കല്യാണം കഴിച്ച ശേഷമാണ് കമലാക്ഷി കോട്ടയുടെ അടുത്ത് താമസമായത്. ഭർത്താവ് മരിച്ച കമലാക്ഷിയുടെ നാല് മക്കളിൽ രണ്ട് പെൺമക്കൾ കല്യാണം കഴിഞ്ഞ് ഭർതൃവീട്ടിലാണ് താമസം. ആൺ മക്കൾ രണ്ട് പേരും മരണപ്പെട്ടു. അതിൽ ഒരാളുടെ ഭാര്യയും കുഞ്ഞും കമലാക്ഷിയുടെ കൂടെയാണ് താമസം. 

കലക്ടർ ഇടപെട്ടു കമലാക്ഷിക്ക് ഒരാഴ്ചക്കുള്ളിൽ പട്ടയം

കേന്ദ്ര പുരാവസ്ഥു വകുപ്പിൻ്റെ കീഴിലുള്ള ബേക്കൽ കോട്ടയുടെ 100 മീറ്റർ നിയന്ത്രണരേഖക്കുള്ളിലായതിനാൽ പട്ടയമോ വീട് പുതുക്കി പണിയാനുള്ള അനുമതിയോ അവർക്ക് ലഭിച്ചിരുന്നില്ല. അവിടെ പട്ടയം നൽകി വീട് പുതുക്കി പണിയാൻ നിയമ തടസ്സങ്ങളുള്ളതിനാൽ പനയാൽ വില്ലേജിലെ ബട്ടത്തൂർ എന്ന സ്ഥലത്ത് അഞ്ച് സെൻ്റ് സ്ഥലം നൽകാൻ കലക്ടർ നിർദ്ദേശിക്കുകയായിരുന്നു.

ബട്ടത്തൂരിൽ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി കമലാക്ഷിക്ക് വീടു നിർമ്മിച്ച് നൽകാൻ പള്ളിക്കര പഞ്ചായത്തിനോട് കലക്ടർ നിർദ്ദേശിച്ചിട്ടുള്ളതിനാൽ എത്രയും പെട്ടെന്ന് സുരക്ഷിതമായ ഒരു വീട് യാഥാർത്ഥുമാവും എന്ന പ്രതീക്ഷയിലാണ് കമലാക്ഷിയും കുടുംബവും.

Keywords:  Kerala, News, Kasaragod, Bekal, District Collector, Land, House, Top-Headlines, Collector intervened and Kamalakshi was issued pattaya permit within a week.

< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia