city-gold-ad-for-blogger
Aster MIMS 10/10/2023

Navakerala Sadas | നവകേരള സദസ് നടക്കുന്ന വേദികളിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി കലക്ടറും ജന പ്രതിനിധികളും; സംസ്ഥാനതല ഉദ്ഘാടനം പൈവളിഗെയില്‍

കാസര്‍കോട്: (KasargodVartha) മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ മണ്ഡലങ്ങളിലെത്തുന്ന നവകേരള സദസ് വേദികളിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടറും ജനപ്രതിനിധികളും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ നവകേരള സദസ് വേദികളിലെ ഒരുക്കങ്ങളാണ് സംഘം വിലയിരുത്തിയത്. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സംഘാടക സമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടായിരുന്നു. നവംബര്‍ 18ന് വൈകിട്ട് 3.30ന് മഞ്ചേശ്വരം പൈവളിഗെ ജി എച് എസ് എസിലാണ് നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം.


Navakerala Sadas | നവകേരള സദസ് നടക്കുന്ന വേദികളിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി കലക്ടറും ജന പ്രതിനിധികളും; സംസ്ഥാനതല ഉദ്ഘാടനം പൈവളിഗെയില്‍

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസിന് വേദിയാകുന്ന കാലിക്കടവ് മൈതാനത്തെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറും എം രാജഗോപാലന്‍ എം എല്‍ എയും വിലയിരുത്തി. സബ് കലക്ടര്‍ സൂഫിയാന്‍ അഹ് മദ്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം സംഘാടക സമിതി കണ്‍വീനറും എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സന്‍ മാത്യു, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

7,000 പേരെ ഉള്‍ക്കൊള്ളുന്ന പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പന്തല്‍ നിര്‍മാണവും അനുബന്ധ സൗകര്യങ്ങളുടെ സജ്ജീകരണവും സംഘം വിലയിരുത്തി. 20,000 പേരെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. പരിപാടി എല്ലാവര്‍ക്കും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. നവംബര്‍ 19 ന് വൈകിട്ട് അഞ്ച് മണിക്കാണ് നവകേരള സദസ്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 19 ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളും സംഘം വിലയിരുത്തി. പരിപാടിക്ക് വേദിയൊരുക്കുന്ന ദുര്‍ഗാ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ മൈതാനം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സന്‍ കെ വി സുജാത, കാഞ്ഞങ്ങാട് സബ് കലക്ടര്‍ സൂഫിയാന്‍ അഹ് മദ്, സംഘാടക സമിതി കണ്‍വീനര്‍ ജി എസ് ടി ജോയിന്റ് കമീഷണര്‍ പിസി ജയരാജ്, പൊതുമരാമത്ത് എക്സിക്യൂടീവ് എന്‍ജിനീയര്‍ സജിത് കുമാര്‍, അസി.എക്സിക്യൂടീവ് എന്‍ജിനീയര്‍ പി എം യമുന, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ജയരാജ്, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, എം രാഘവന്‍, സ്വീകരണ കമിറ്റി കണ്‍വീനര്‍ മധു കരിമ്പില്‍, സജിത് കുമാര്‍, രാജഗോപാല്‍, രമേശന്‍ കോളിക്കര, വികെ രാജന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഉദുമ മണ്ഡലത്തിലെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരും, സി എച് കുഞ്ഞമ്പു എംഎല്‍എയും പരിപാടിക്ക് വേദിയാക്കുന്ന ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചു.

മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഡി വൈ എസ് പി സികെ സുനില്‍ കുമാര്‍, പൊതുമരാമത്ത് എക്സിക്യൂടീവ് എന്‍ജിനീയര്‍ സജിത് കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ ജോയിന്റ് രെജിസ്ട്രാര്‍ എം ലസിത, വി ചന്ദ്രന്‍, വിവിധ സബ് കമിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ടറേയും എം എല്‍ എയും അനുഗമിച്ചു. നവംബര്‍ 19ന് ഉച്ചയ്ക്ക് ഒരുമണിയോടു കൂടി ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഉദുമ മണ്ഡലം നവ കേരള സദസ് നടക്കും.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ കാസര്‍കോട് മണ്ഡലത്തിലെ അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ എത്തി. പരിപാടി നടക്കുന്ന നായന്മാര്‍മൂലയിലെ ചെങ്കള പഞ്ചായത് മിനി സ്റ്റേഡിയത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു, എ ഡി എം കെ നവീന്‍ ബാബു, ഡി ഐ സി ജെനറല്‍ മാനേജര്‍ കെ സജിത് കുമാര്‍ വിവിധ ഉപ സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. നവംബര്‍ 19ന് രാവിലെ 11 മണിക്ക് കാസര്‍കോട് മണ്ഡലം നവകേരള സദസ് നടക്കും.

മഞ്ചേശ്വരം മണ്ഡലം നവകേരള സദസ്, മുന്നൊരുക്കം വിലയിരുത്താന്‍ കലക്ടറെത്തി. പരിപാടി നടക്കുന്ന പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, സബ് കലക്ടര്‍ സൂഫിയാന്‍ അഹ് മദ്, കാസര്‍കോട് ആര്‍ ഡി ഒ അതുല്‍ സ്വാമിനാഥ്, വിവിധ ഉപ സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

മഞ്ചേശ്വരത്ത് പന്തല്‍ പൂര്‍ത്തിയായി. സ്റ്റേജും പ്രധാന കവാടവും മറ്റ് പ്രവര്‍ത്തനങ്ങളും അവസാന മിനുക്കു പണികളില്‍. നവംബര്‍ 17 ന് വൈകിട്ട് പൈവളിഗെ ഗ്രാമപഞ്ചായതിന്റെ വിളംബര ഘോഷയാത്രയ്ക്ക് ശേഷം വൈകിട്ട് അഞ്ചുമണിയോടെ മഞ്ചേശ്വരത്തിന്റെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ അരങ്ങേറും. നവംബര്‍ 18ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കലാ പരിപാടികള്‍ നടക്കും. വൈകിട്ട് 3.30ന് നവകേരള സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കും.

Keywords:  Collector and people's representatives evaluated the final stage preparations at the venues where the Navakerala Sadas are held, Kasaragod, News, Navakerala Sadas, Collector, MLA, Visit, Chief Minister, Pinarayi Vijayan, Ministers, Politics, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL