city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമായേക്കും; ആശങ്ക വേണ്ടെന്ന് നോഡൽ ഓഫീസർ

കാസർകോട്: (www.kasargodvartha.com 01.05.2021) 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് നോഡൽ ഓഫീസർ മുരളീധര നല്ലൂരായ കാസർകോട് വാർത്തയോട് പറഞ്ഞു. ആരും ആശങ്ക പെടേണ്ടതില്ലെന്നും രജിസ്‌ട്രേഷൻ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ്‌ ഒന്ന് മുതൽ കാസർകോട് ജില്ലയിലെ 18-45 വയസുകാർക്ക് വാക്സിൻ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും കൊടുത്തു തുടങ്ങിയിട്ടില്ല. കുറച്ച് വാക്സിനുകൾ കാസർകോട്ട് എത്തിയിട്ടുണ്ട്. എന്നാൽ നിർദേശം ലഭിക്കുന്നത് വരെ കുത്തിവെപ്പ് നൽകേണ്ടെന്നു ഡി എം ഒ ഓഫീസിൽ നിന്നു സർകാർ വാക്സിൻ കേന്ദ്രങ്ങൾക്ക് സർകുലർ അയച്ചതായി വാർത്തകളുണ്ടായിരുന്നു.

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമായേക്കും; ആശങ്ക വേണ്ടെന്ന് നോഡൽ ഓഫീസർ



എന്നാൽ ഇത്തരമൊരു സർകുലർ സംസ്ഥാന സർകാർ അയച്ചിട്ടില്ലെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് കോവിൻ പോർടലിലൂടെ രജിസ്റ്റർ ചെയ്യുന്നതിന് അനുസരിച്ച് വാക്സിൻ നൽകുമെന്നും സംസ്ഥാനം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കെയാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷന് ശനിയാഴ്ച തുടക്കമായത്. എന്നാൽ ആറോളം സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പ്രായ പരിധിയിലുള്ളവർക്ക് ശനിയാഴ്ച വാക്സിൻ ലഭ്യമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു.

കാസർകോട്ട് 18-45 പ്രായ പരിധിയിലുള്ള ധാരാളം പേർ കോവിഡ് വാക്സിന് രജിസ്‌ട്രേഷൻ ചെയ്യുന്നുണ്ട്. തിരക്ക് മൂലം കോവിൻ പോർടൽ പലർക്കും ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ രജിസ്‌ട്രേഷൻ തുടരാൻ തന്നെയാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ഷെഡ്യൂൾ ലഭ്യമായി തുടങ്ങുമെന്നാണ് കരുതുന്നത്.

Keywords:  Kerala, News, Kasaragod, Top-Headlines, Corona, COVID-19, Vaccinations, Online-registration, Health-Department, Health, COIVD vaccine may be available within three days for people between the ages of 18 and 45; Nodal Officer not to worry.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia