COA | സിഒഎ സംസ്ഥാന സമ്മേളനം; കൊടിമര ജാഥ എന്‍എച് അന്‍വറിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന മണ്ണില്‍ നിന്ന് പ്രയാണം ആരംഭിച്ചു
Mar 1, 2024, 16:09 IST
കാസര്‍കോട്: (KasargodVartha) മാര്‍ച് 2 മുതല്‍ 4 വരെ കോഴിക്കോട് നടക്കുന്ന കേബിള്‍ ടിവി ഓപറേറ്റേഴ്സ് അസോസിയേഷന്‍ 14-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ കാസര്‍കോട് നിന്നും ആരംഭിച്ചു. എന്‍ എച് അന്‍വറിന്റെ ഭാര്യ ആശ അന്‍വര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
കേബിള്‍ ടി വി സംരംഭക പ്രസ്ഥാനത്തിന്റെ വക്താവും മുന്‍നിര സാരഥിയുമായിരുന്ന എന്‍ എച് അന്‍വറിന്റെ കാസര്‍കോട് പുലിക്കുന്നിലെ വസതിയില്‍ നിന്നാണ് കൊടിമര ജാഥ ആരംഭിച്ചത്. സി ഒ എ സംസ്ഥാന എക്‌സി. കമിറ്റിയംഗം പ്രജീഷ് അച്ചാണ്ടി ലീഡറായ ജാഥ സി എച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സി ഒ എ ജില്ലാ പ്രസിഡന്റ് വി വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമിറ്റിയംഗങ്ങളായ ലോഹിതാക്ഷന്‍ എം, ശുക്കൂര്‍ കോളിക്കര, സി ഒ എ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ജയകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രടറി രജീഷ് എം ആര്‍, പ്രദീപ്കുമാര്‍ കെ, ടി വി മോഹനന്‍, കെ ഒ പ്രശാന്ത്, വിനീഷ് കുമാര്‍
എന്നിവര്‍ സംസാരിച്ചു.
സി ഒ എ കാസര്‍കോട് ജില്ലാ സെക്രടറി ഹരീഷ് പി നായര്‍ സ്വാഗതവും മേഖല സെക്രടറി പാര്‍ത്ഥസാരഥി നന്ദിയും പറഞ്ഞു. ഉദുമ, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, താവം, കണ്ണൂര്‍, കൂത്തുപറമ്പ്, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജാഥ കോഴിക്കോട് ബീചില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി കൊടിമര ജാഥയെ അനുഗമിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kodimara Jatha, NH Anwar, COA, Cable TV Operators Association, State Conference, Started, COA state conference started.