city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Resigns | ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജിവച്ചു

ഷിംല: (KasargodVartha)) ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് പുതിയ സംഭവ വികാസം. മുൻ ഹിമാചൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂറാണ് നിയമസഭയ്ക്ക് പുറത്ത് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരത്തോടെ കോൺഗ്രസ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. എംഎൽഎമാരുമായി സംസാരിക്കാൻ പാർട്ടി നിരീക്ഷകരെ അയച്ചിട്ടുണ്ട്.

Resigns | ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജിവച്ചു

കോൺഗ്രസ് ഹൈക്കമാൻഡ് അയച്ച നിരീക്ഷകനു മുന്നിലാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സുഖ്‌വീന്ദർ സിംഗ് സന്നദ്ധത പ്രകടിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിക്കെതിരെ ഒരു വിഭാഗം എംഎൽഎമാർ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ സർക്കാരിന് മറ്റൊരു കനത്ത തിരിച്ചടി നൽകി മന്ത്രി വിക്രമാദിത്യ സിംഗ് രാജിവെക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പി സ്ഥാനാർത്ഥി ഹർഷ് മഹാജന് വോട്ട് ചെയ്യുകയും കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വി പരാജയപ്പെടുകയും ചെയ്തതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഉത്തരേന്ത്യയിൽ കോൺഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. 68 അംഗ സഭയിൽ കോൺഗ്രസിന് 40ഉം ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്. മൂന്ന് എംഎൽഎമാർ സ്വതന്ത്രരാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ 40 കോൺഗ്രസ് എംഎൽഎമാരിൽ 34 പേർ മാത്രമാണ് സിങ്വിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന് 34 വോട്ടുകൾ ലഭിച്ചു. 25 പാർട്ടി എം.എൽ.എമാർക്ക് പുറമെ മൂന്ന് സ്വതന്ത്ര എം.എൽ.എമാരും ആറ് കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസിൻ്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾക്ക് 34 വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് ഫലം തീരുമാനിച്ചത്.

Keywords: News, National, Himachal Assembly, Shimla, Attack, MLA, Himachal Pradesh, Rajya Sabha, Election Result, CM Sukhwinder Singh Sukhu Resigns Amid Political Turmoil In Himachal Pradesh.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia