നിയന്ത്രണങ്ങളിൽ തല്‍ക്കാലം ഇളവില്ലെന്ന് മുഖ്യമന്ത്രി; കാസർകോട്ടടക്കം മൂന്ന് ജില്ലകളിൽ ടി പി ആർ വർധിച്ചു
Jul 20, 2021, 20:16 IST
തിരുവനന്തപുരം: (www.kasargodvartha.com 20.07.2021) നിയന്ത്രണങ്ങളിൽ തല്‍ക്കാലം ഇളവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരാഴ്ച കൂടി നിലവിലുള്ള നിയന്ത്രണം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് കൂടുതല്‍. ടിപിആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്നും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്‍ടൈന്‍മെന്‍റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി
വ്യക്തമാക്കി.
Keywords: Kerala, News, Top-Headlines, COVID-19, Corona, Test, Kasaragod, Minister, Pinarayi-Vijayan, CM says there will be no relaxation in restrictions for the time being.
< !- START disable copy paste -->