1500 കോടിയുടെ നിക്ഷേപവുമായി 57 ലക്ഷം ചതുരശ്ര അടിയിലൊരുങ്ങുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Oct 12, 2018, 23:16 IST
തിരുവനന്തപുരം: (www.kasargodvartha.com 12.10.2018) അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റിന്റെ 1,500 കോടി രൂപയുടെ ഐടി അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ടെക്‌നോപാര്‍ക്കിലെ ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ മൊത്തം ഐടി പാര്‍ക്ക് വിസ്തൃതി നിലവിലെ 1.3 കോടി ചതുരശ്ര അടിയില്‍ നിന്നും 2.3 കോടി ചതുരശ്ര അടിയായി വര്‍ദ്ധിപ്പിക്കുന്നതിനും ഇതിലൂടെ രണ്ടരലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐടി മേഖലയില്‍ അടിസ്ഥാനസൗകര്യവും സാമൂഹിക അന്തരീക്ഷവും വര്‍ദ്ധിപ്പിച്ച് വിജ്ഞാന അധിഷ്ഠിത മേഖലകള്‍ക്കും സോഫ്റ്റ് വെയര്‍ കയറ്റുമതിക്കും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. 2020 ഓടെ ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സും ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് െ്രെപവറ്റ് ലിമിറ്റഡും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തില്‍ പ്രത്യേക മേഖലയടക്കം 20 ഏക്കറാണ് പദ്ധതിക്കായി നല്‍കിയിട്ടുള്ളത്. 57 ലക്ഷം ചതുരശ്ര അടിയാണ് മൊത്തം നിര്‍മ്മാണ മേഖല. എംബസി ടോറസ് ടെക്‌സോണ്‍ എന്ന പേരില്‍ ഐടി മേഖലയ്ക്കായി 33 ലക്ഷം ചതുരശ്ര അടിയും ടോറസ് സെന്‍ട്രം എന്ന പേരില്‍ വിനോദ വ്യവസായ മേഖലയ്ക്കായി 12 ലക്ഷം ചതുരശ്ര അടിയും മാറ്റിവച്ചിട്ടുണ്ട്. ടോറസ് സെന്‍ട്രം മാള്‍, 200 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടല്‍, 315 മുറികളുള്ള സര്‍വീസ്ഡ് അപാര്‍ട്ട്‌മെന്റ്‌സ് (അസറ്റ് ടോറസ് ഐഡന്റിറ്റി) എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും.
കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതിക്കുശേഷം ഐടി വ്യവസായ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. ആദ്യഘട്ടമായി വരുന്ന മാര്‍ച്ചില്‍ കീസ്‌റ്റോണ്‍ എന്ന പ്രീഫാബ് താല്‍ക്കാലിക കെട്ടിടത്തില്‍ കമ്പനികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടങ്ങുന്നതിനാണ് തീരുമാനം.
ശശി തരൂര്‍ എംപി, മേയര്‍ വി കെ പ്രശാന്ത്, ഇലക്ട്രോണിക്‌സ് ഐടി സെക്രട്ടറി എം ശിവശങ്കര്‍, ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, ടോറസ് ചെയര്‍മാന്‍ ലോറന്‍സ് റെയ്ബിലിങ്, എംബസി ഗ്രൂപ്പ് ചെയര്‍മാന്‍ ജിട്ടു വിര്‍വാനി, ടോറസ് മാനേജിംഗ് ഡയറക്ടര്‍ ഇന്ത്യ അജയ് പ്രസാദ്, അസറ്റ് ഹോംസ് എംഡി വി സുനില്‍ കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ മാതൃകയും മുഖ്യമന്ത്രി അനാവരണം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, CM Pinarayi Vijayan, CM inaugurates construction of Taurus Downtown Trivandrum