Nava Kerala Sadas | മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉജ്വല സ്വീകരണം; തുളുനാടിൻ്റെ ആചാരമായി തലപ്പാവ് അണിയിച്ചു
Nov 18, 2023, 16:51 IST
പൈവളികെ: (KasargodVartha) നവകേരള സദസിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നടന്ന പൈവളികെയിലെ വേദിയിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത് കൊമ്പുവിളികളുമായി. പറഞ്ഞതിലും 20 മിനുറ്റ് കഴിഞ്ഞാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. നിറഞ്ഞ ചിരിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസിൽ എത്തിയത്.
പ്ലാസ്റ്റികിനെതിരെയും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയും പ്രതിജ്ഞയെടുത്തു കൊണ്ടാണ് നവകേരള സദസിന് തുടക്കമായത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തുളുനാടിൻ്റെ ആചാരമര്യാദകളോടെ തലപ്പാവും താലവും അണിയിച്ചാണ് സ്വീകരിച്ചത്.
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിന്റെ ഭാഗമായി തുറന്ന പരാതി കൗണ്ടറിൽ പരാതി നൽകാൻ നിരവധി ആളുകളാണ് എത്തിയത്. പൈവളികെ ഗവ. ഹയര്‍ സെകൻഡറി സ്‌കൂളില്‍ ഏഴ് കൗണ്ടറുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
Keywords: News, Malayalam News, Kerala News, Chief Minister, Ministers, Nava Kerala Sadas, Tulunadu, Plastic, Open counter, Paivalige. CM and Ministers Receives grand Welcome. < !- START disable copy paste -->