city-gold-ad-for-blogger

Clash | 'ക്ഷേത്ര യോഗത്തിൽ പൊരിഞ്ഞ അടി; നിരവധി പേർക്ക് പരുക്ക്'

പയ്യന്നൂർ: (www.kasargodvartha.com) ക്ഷേത്രയോഗത്തിൽ പൊരിഞ്ഞ അടി. കുഞ്ഞിമംഗലത്തെ ഓഡിറ്റോറിയത്തിൽ നടന്ന ക്ഷേത്ര യോഗമാണ് പൊരിഞ്ഞ അടിയിൽ കലാശിച്ചത്. ക്ഷേത്രത്തിലെ കാഴ്ചകമിറ്റിയുടെ യോഗമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഡിവൈഎസ്പി, കെഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കാൻ കഴിഞ്ഞത്.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് തർക്കം തുടങ്ങിയത്. കാഴ്ച കമിറ്റിയുടെ യോഗത്തിൽ ബോർഡ് വിഷയം അജൻഡയിൽ ഉൾപെടുത്താനുള്ള ചിലരുടെ ശ്രമമാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചതെന്നാണ് വിവരം. മാട്ടച്ചന്റേതും ക്ഷേത്ര കമിറ്റിയുടേതും ബോർഡ് സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന നിലപാടായിരന്നുവെന്നും എന്നാൽ ഈ നിലപാടിനെ ചിലർ എതിർത്തതാണ് സംഘർഷത്തിന് കാരണമായതെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

Clash | 'ക്ഷേത്ര യോഗത്തിൽ പൊരിഞ്ഞ അടി; നിരവധി പേർക്ക് പരുക്ക്'

മുമ്പ് ക്ഷേത്രവളപ്പിൽ സ്ഥാപിച്ച ബോർഡ് പൊതുസമൂഹത്തിൽ ഏറെ ചർചയായിരുന്നു. 'ഉത്സവകാലങ്ങളിൽ മുസ്ലിംകൾക്ക് ക്ഷേത്രപ്പറമ്പിൽ പ്രവേശനമില്ല' എന്നെഴുതി വെച്ചുള്ള ബോർഡാണ് വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നത്. സാമൂഹിക-രാഷ്ട്രീയ പ്രബുദ്ധതയുടെ നാട്ടിൽ കാലത്തിന്റെ മാറ്റമുൾക്കൊള്ളാതെ മുസ്ലിംകൾക്ക് മാത്രമായി പ്രവേശനം വിലക്കിയുള്ള ബോർഡ് സ്ഥാപിച്ചത് ശരിയായില്ല എന്ന വാദം അന്ന് ഉയർന്നിരുന്നു. പിന്നീട് ഉത്സവം കഴിഞ്ഞതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു.

എന്നാൽ ചില സങ്കുചിത താൽപര്യക്കാരുടെ ഇടപെടലാണ് സംഘർഷത്തിലേക്കെത്തിച്ചതെന്നും സംഭവത്തിൽ ക്ഷേത്ര സമുദായിയുൾപെടെയുള്ള ചിലർക്ക് പരിക്കേറ്റുവെന്നും ഒരു വിഭാഗം പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സാന്നിധ്യം മൂലം പിന്നീട് അക്രമമൊന്നും ഉണ്ടായില്ല. എന്നാൽ ഇതു സംബന്ധിച്ച് ആരും പരാതിയുമായി ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. വീണ്ടും ഉത്സവകാലം അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് സംഘർഷം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Keywords:  Latest-News, Top-Headlines, Kasaragod, Payyanur, Meeting, Clash, Temple, Police, Injured, Clash in temple meeting. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia