city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പിയുടെ പദയാത്രയ്ക്കിടെ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ചെറുവത്തൂര്‍: (www.kasargodvartha.com 02/01/2017) സി പി എം അക്രമത്തിനും അസഹിഷ്ണുതയക്കും എതിരെ ബി ജെ പി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂരില്‍നിന്നും ആരംഭിച്ച മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറ് സംഘര്‍ഷത്തിന് കാരണമായി. തിങ്കളാഴ്ച ഉച്ചയോടെ ചെറുവത്തൂര്‍ മുതല്‍ ചീമേനി വരെ ബി ജെ പി ജില്ല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് നയിക്കുന്ന സ്വാതന്ത്ര്യ പദയാത്രയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്.
ബി ജെ പിയുടെ പദയാത്രയ്ക്കിടെ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പദയാത്ര ബി ജെ പി സംസ്ഥാന വൈ: പ്രസിഡന്റ് കെ പി ശ്രിശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം പുറപ്പെടുന്നതിനിടെയാണ് പദയാത്രയ്ക്കുനേരെ പിറകില്‍നിന്നും കല്ലേറുണ്ടായത്. ഒരു സംഘം സി പി എം പ്രവര്‍ത്തകരാണ് പദയാത്രയ്ക്കുനേരെ കല്ലേറ് നടത്തിയതെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു.

കല്ലേറില്‍ യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ ശ്രീജിത്ത് പറക്കളായി(32)ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബി ജെ പി പ്രവര്‍ത്തകന്‍ പി രാജേഷിനും പരിക്കേറ്റു. ശ്രീജിത്ത് തൃക്കരിപ്പൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബി ജെ പി പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ സി പി എം പ്രവര്‍ത്തകരും ഇതേ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ബി ജെ പിയുടെ പദയാത്രയ്ക്കിടെ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പദയാത്രയില്‍ പങ്കെടുക്കാനായി ബി ജെ പി പ്രവര്‍ത്തകര്‍ എത്തിയ കെ എല്‍ 14 ഡി 6695 നമ്പര്‍ മിനി ബസ് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് എത്തി സ്ഥിതി ഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു.

ചീമേനിയില്‍ ഈയിടെ ബി ജെ പി സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും ബി ജെ പി - പട്ടികജാതി മോര്‍ച്ച നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ചെറുവത്തൂരില്‍ പദയാത്ര സംഘടിപ്പിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചെറുവത്തൂരില്‍ കനത്ത പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്. അക്രമത്തിന് ശേഷവും ബി ജെ പിയുടെ പദയാത്ര തുടര്‍ന്നു. കനത്ത പോലീസ് കാവലിലാണ് പദയാത്ര ചീമേനി ലക്ഷ്യമാക്കി നീങ്ങുന്നത്.
ബി ജെ പിയുടെ പദയാത്രയ്ക്കിടെ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
അക്രമത്തില്‍ പരിക്കേറ്റ ശ്രീജിത്ത്
ഇതിനിടയില്‍ ചെറുവത്തൂരില്‍ പദയാത്രയ്ക്കുനേരെയുണ്ടായ സി പി എം അക്രമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബി ജെ പി ആക്രമത്തില്‍ പ്രതിഷേധിച്ച് സി പി എമ്മും പ്രകടനം നടത്തി. മാധവന്‍ മണിയറ, കുമാരന്‍ വൈദ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെറുവത്തൂരില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോദരന്റെ മേല്‍നോട്ടത്തില്‍ ക്രമസമാധാന പാലനം നടത്തിവരികയാണ്. ജില്ലയിലെ സി ഐമാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചെറുവത്തൂരിലാണ് ഉള്ളത്.

ബി ജെ പിയുടെ പദയാത്രയ്ക്കിടെ സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Keywords:  Cheruvathur, CPM, BJP, Kasaragod, Kerala, Clash during BJP rally, Injured

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia