city-gold-ad-for-blogger

കലോത്സവത്തിന് പിന്നാലെ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ - എം എസ് എഫ് സംഘര്‍ഷം; 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പൊവ്വല്‍:  (www.kasargodvartha.com 22/02/2017) പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നടന്നതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘര്‍ഷം. ബുധനാഴ്ച രാവിലെ കോളജില്‍ എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘട്ടനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കലോത്സവത്തിന് പിന്നാലെ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ - എം എസ് എഫ് സംഘര്‍ഷം; 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
എം എസ് എഫ് പ്രവര്‍ത്തകരായ തളങ്കരയിലെ ഫവാസ്, ഉദുമയിലെ റാഷിദ്, പള്ളിക്കരയിലെ മുജ്തബ എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എസ് എഫ് ഐ പ്രവര്‍ത്തകനായ ദമേഷി(24)നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ കോളജിലെത്തിയ തങ്ങളെ ക്ലാസ് മുറിയില്‍ കയറാന്‍ അനുവദിക്കാതെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എം എസ് എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കെ എസ് യു പ്രവര്‍ത്തകരെയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതിയുണ്ട്.

ചൊവ്വാഴ്ച രാത്രി എല്‍ ബി എസ് എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളുടെ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ അസഭ്യങ്ങളും തെറിപ്രയോഗങ്ങളും നടത്തിയതിനെച്ചൊല്ലി വാക്കു തര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് കോളജില്‍ സംഘര്‍ഷമുണ്ടായത്. കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നടക്കുന്ന സമയത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് എം എസ് എഫ് ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Povvel, Kasaragod, Kerala, Clash, SFI, MSF, Injured, Hospitalized, Students, College, LBS College, Clash between students in LBS college; 4 injured hospitalized 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia